ganesh kumar, mariyamma Oommen faceobbok
Kerala

'പ്രായമായവര്‍ക്ക് ബസില്‍ കയറാന്‍ വലിയ ബുദ്ധിമുട്ടാണ്, പടിയൊന്ന് താഴ്ത്തുമോ?' ; മറിയാമ്മ ഉമ്മന്റെ ചോദ്യമാണ് അതിന്റെ പിന്നില്‍

'മന്ത്രിയായി വന്നശേഷം ഉമ്മന്‍ ചാണ്ടി സാറിന്റെ ഭാര്യയെ ഒരിടത്തുവെച്ച് കണ്ടു. ചേച്ചിയാണ് എന്നോട് പറഞ്ഞത് ഗണേശാ...'

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ പടിയുടെ ഉയരം കുറയ്ക്കാന്‍ കാരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. താന്‍ ഗതാഗത വകുപ്പ് മന്ത്രിയായപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയെ ഒരിടത്തുവെച്ച് കണ്ടുവെന്നും പ്രായമായവര്‍ക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ കയറാന്‍ പടിയുടെ ഉയരക്കൂടുതല്‍ കാരണം ബുദ്ധിമുട്ടാണെന്നും അവര്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ പറഞ്ഞത് പരിഗണിച്ചാണ് ബസുകളുടെ പടിക്കെട്ടിന്റെ ഉയരം കുറച്ചതെന്ന് മന്ത്രി പറയുന്നു. 'മന്ത്രിയായി വന്നശേഷം ഉമ്മന്‍ ചാണ്ടി സാറിന്റെ ഭാര്യയെ ഒരിടത്തുവെച്ച് കണ്ടു. ചേച്ചിയാണ് എന്നോട് പറഞ്ഞത് ഗണേശാ...പ്രായമായവര്‍ക്ക് ബസില്‍ കയറാന്‍ വലിയ ബുദ്ധിമുട്ടാണ്. പടിയൊന്ന് താഴ്ത്തുമോയെന്ന്. ശരി ചേച്ചിയെന്ന് ഞാനും പറഞ്ഞു. താഴ്ത്തി കൊടുത്തു.

ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ പറഞ്ഞിട്ടാണ് കെഎസ്ആര്‍ടിസി ബസിന്റെ പടി താഴ്ത്തിയത്. ഇത് ചാണ്ടി ഉമ്മന് അറിയില്ലെങ്കില്‍ അമ്മയോട് ചോദിക്കണം. ചേച്ചീ താഴ്ത്തിവെച്ചിട്ടുണ്ടെന്ന് പിന്നീട് ഒരു ദിവസം കണ്ടു പറഞ്ഞു. അത്രയും പരിഗണനയുണ്ട് കെട്ടോ. ആ കുഞ്ഞിന് അത് മനസ്സിലായില്ല. കുഞ്ഞിന് ചേട്ടനെ അറിയാത്തോണ്ട', കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

KSRTC bus step height was reduced due to a request from Oommen Chandy's wife

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്നും ഒറ്റയാള്‍ പോരാട്ടം; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത 'രാഷ്ട്രീയ നിലപാട്'; കേരളത്തിന്റെ 'സതീശനിസം'

'സതീശനെ മുഖ്യമന്ത്രിയാക്കിയതില്‍ നല്ല സംതൃപ്തി, നല്ല ഭക്ഷണമാണ് കഴിച്ചത്'; പ്രതികരിച്ച് കെ സുധാകരന്‍

തണ്ണിമത്തൻ മുറിച്ചാലും ഫ്രഷ്; സൂക്ഷിക്കാൻ ഈ ടിപ്പുകൾ മതി

വര്‍ഗീയതയോടു സന്ധിയില്ലെന്നു പരസ്യമായി പ്രഖ്യാപിച്ച, ജെന്‍സികളെ പോലും ആകര്‍ഷിച്ച നേതാവ്; ആശംസകളുമായി ഡോ.ബിജു

ജസ്പ്രിത് 'ചുംറ'... അല്ല 'ബുംറ'! സെവാ​ഗിന് ഇത്ര വെറുപ്പോ? (വിഡിയോ)

SCROLL FOR NEXT