പ്രതീകാത്മക ചിത്രം  എഐ ഇമേജ്
Kerala

കെഎസ്ആര്‍ടിസി ബസില്‍ ശുചിമുറി, വീല്‍ ചെയര്‍; വരുന്നൂ പുതിയ എസി ഫാസ്റ്റ് പാസഞ്ചര്‍

ഫയര്‍ ഡിറ്റക്ഷന്‍ ആന്‍ഡ് സപ്രഷന്‍ സിസ്റ്റം, എമര്‍ജന്‍സി എക്‌സിറ്റ്, സീറ്റ് ബെല്‍റ്റുകള്‍, വായനയ്ക്ക് സഹായിക്കുന്ന ലൈറ്റുകള്‍, ചാര്‍ജിങ് പോയിന്റ് എന്നിവയും ഉണ്ടാകും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപും: കെഎസ്ആര്‍ടിസിയും ന്യൂജെന്‍ ആകുന്നു. ശുചിമുറി സൗകര്യവും വീല്‍ ചെയര്‍ സംവിധാനവുമായി പുതിയ ദീര്‍ഘദൂര എസി സ്ലീപ്പര്‍ കം സീറ്റര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ വരുന്നു. റിട്ടാര്‍ഡര്‍ സൗകര്യമുള്ള ഡീസല്‍ ബസ്സുകളാണ് വാങ്ങുക. കൂടാതെ പുതിയ നോണ്‍ എസി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും വാങ്ങും. ഇതില്‍ പത്തുശതമാനം ബസുകളില്‍ വീല്‍ ചെയറുമായി കയറാന്‍ സാധിക്കുന്ന സൗകര്യമുണ്ടാകും.

ബസിന്റെ മധ്യഭാഗത്തോ, പിന്‍ഭാഗത്തോ ആയിരിക്കും ശുചിമുറി സൗകര്യം ഒരുക്കുക. ഇതിനായുള്ള വാട്ടര്‍ ടാങ്കും വേസ്റ്റ് ടാങ്കും ഷാസിക്ക് അടിയില്‍ ഘടിപ്പിക്കും. ഫയര്‍ ഡിറ്റക്ഷന്‍ ആന്‍ഡ് സപ്രഷന്‍ സിസ്റ്റം, എമര്‍ജന്‍സി എക്‌സിറ്റ്, സീറ്റ് ബെല്‍റ്റുകള്‍, വായനയ്ക്ക് സഹായിക്കുന്ന ലൈറ്റുകള്‍, ചാര്‍ജിങ് പോയിന്റ് എന്നിവയും ഉണ്ടാകും.

24 മണിക്കൂറും സര്‍ക്കുലര്‍ സര്‍വീസുകള്‍

202627 വര്‍ഷത്തെ ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കുന്നതിനായി എല്ലാ പാര്‍ക്കിംഗ് ഗ്രൗണ്ടുകളെയും കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനെയും ബന്ധിപ്പിച്ചുകൊണ്ട് കെഎസ്ആര്‍ടിസി 24 മണിക്കൂറും സര്‍ക്കുലര്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലയ്ക്കലിലെ വിവിധ പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ശബരിമല ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ക്ക് അവിടെനിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ നിന്ന് ബസ് സ്റ്റേഷനിലേക്കും തിരിച്ചും ആവശ്യാനുസരണം യാത്ര ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് സര്‍ക്കുലര്‍ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിലൂടെ ദൂരെയുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഭക്തര്‍ക്ക് ബസ് സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കും.

ഇതിനുപുറമെ, പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നിന്ന് ത്രിവേണിയിലേക്ക് സൗജന്യ ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ഥാടകരുടെ യാത്രാക്ലേശം കുറയ്ക്കുന്നതിനും പമ്പയിലെ ഗതാഗതക്രമീകരണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഈ സേവനം ഏറെ സഹായകരമാകും. ശബരിമല തീര്‍ഥാടനത്തിനെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് പരമാവധി യാത്രാസൗകര്യവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസി ഈ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

KSRTC bus to feature washroom, wheelchair; new AC Fast Passenger buses arriving

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

543 സീറ്റുകള്‍ മതിയോ, 850 ആക്കണോ? മണ്ഡല പുനര്‍നിര്‍ണയത്തിന് ബിജെപിയുടെ 'ത്രിദിന പദ്ധതി', നാല് ആവശ്യങ്ങളുമായി പ്രതിപക്ഷം

സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് വധക്കേസില്‍ വിധി ഇന്ന്; പ്രതികള്‍ 20 ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍

നാളെ മുതല്‍ മഴ വരുന്നൂ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam November 23 | തടസ്സങ്ങൾ മാറി മുന്നേറും, പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കും

Weekly horoscope (November 22- November 28, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ