ബസ് അപകടം/ എക്സ്പ്രസ് ചിത്രം 
Kerala

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; മുപ്പതിലേറെ പേർക്ക് പരിക്ക്

ഡ്രൈവര്‍മാരിലൊരാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. കരമന – കളിയിക്കാവിള ദേശീയപാതയിൽ നെയ്യാറ്റിൻകര മൂന്നുകല്ലിന്മൂട്ടിനു സമീപം രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.

എതിര്‍ദിശയില്‍ വന്ന ബസുകളാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ പത്തോളം പേരെ നെയ്യാറ്റിന്‍കരയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും 20 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

ഡ്രൈവര്‍മാരിലൊരാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്.ഇരു ബസിലെയും ഡ്രൈവർമാരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും