KSRTC  പ്രതീകാത്മക ചിത്രം
Kerala

കല്യാണമോ, കെഎസ്ആര്‍ടിസി വിളിച്ചോളൂ! ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ക്ക് നിരക്ക് കുറച്ചു

ഓര്‍ഡിനറി മുതല്‍ വോള്‍വോ വരെ ഈ നിരക്ക് ബാധകമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചെലവ് കുറച്ച് അധിക വരുമാനം നേടുന്നതിന് നിലവില്‍ ലഭ്യമായ സ്‌പെയര്‍ ബസുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസി(KSRTC). കല്യാണങ്ങള്‍ക്കും സ്വകാര്യ പരിപാടികള്‍ക്കുമായുള്ള ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ക്ക് നിരക്ക് കുറച്ച് നല്‍കാനാണ് തീരുമാനമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. എ, ബി, സി, ഡി എന്നിങ്ങനെ 4 വിഭാഗമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഓര്‍ഡിനറി മുതല്‍ വോള്‍വോ വരെ ഈ നിരക്ക് ബാധകമാണ്.

ബസുകള്‍ അറ്റകുറ്റപ്പണി നടത്തി നിരത്തില്‍ ഇറക്കിയതോടെയാണ് കൂടുതല്‍ ബസുകള്‍ സ്വകാര്യ ട്രിപ്പിന് ലഭ്യമായത്. ഇതുപ്രകാരം നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 40 കിലോമീറ്റര്‍ യാത്രയ്ക്ക് മിനി ബസാണെങ്കില്‍ 3500 രൂപ നല്‍കിയാല്‍ മതി. എട്ട് മണിക്കൂര്‍ (100 കി ലോമീറ്റര്‍), 12 മണിക്കൂര്‍ (150 കി ലോമീറ്റര്‍), 16 മണിക്കൂര്‍( 200 കിലോമീറ്റര്‍) എന്നിങ്ങനെയും ഒപ്പം കിലോമീറ്റററും ചേര്‍ത്താണ് നിരക്ക്. ജിഎസ്ടി ചേര്‍ത്തുള്ള തുകയാണിത്.

ഓര്‍ഡിനറി ബസാണെങ്കില്‍ നാല് മണിക്കൂറിന് 3600 രൂപയാണ്. പഴയ വാടക പ്രകാരം നാല് മണിക്കൂറിന് ഓര്‍ഡിനറി ബസിന് 8500 രൂപയും ഫാസ്റ്റ് പാസഞ്ചറിന് 9000 രൂപയും സൂപ്പര്‍ ഫാസ്റ്റ് 9500 രൂപയും സൂപ്പര്‍ എക്‌സ്പ്രസിന് 10000 രൂപയും വോള്‍വോയ്ക്ക് 13000 രൂപയുമായിരുന്നു. ജിഎസ്ടി അതിന് പുറമേ നല്‍കണമായിരുന്നു. 40 കിലോമീറ്റര്‍ എന്നത് ട്രിപ്പ് പോയി തിരിച്ചുവരുന്ന ദൂരമാണ്. അധികമായി വരുന്ന ഓരോ കിലോമീറ്ററിന് ബസിന്റെ ക്ലാസ് അനുസരിച്ചുള്ള തുകയും ജിഎസ്ടിയും നല്‍കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT