KSRTC professional cricket team കെഎസ്ആർടിസി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Kerala

'ഇനി ഗ്രൗണ്ടിലും വിലസും'; കെഎസ്ആര്‍ടിസിയ്ക്ക് പ്രൊഫഷണല്‍ ക്രിക്കറ്റ് ടീം

കെഎസ്ആര്‍ടിസി പ്രൊഫഷണല്‍ ക്രിക്കറ്റ് ടീം രൂപീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രൊഫഷണല്‍ ക്രിക്കറ്റ് ടീം രൂപീകരിച്ചു. എല്ലാ യൂണിറ്റുകളില്‍ നിന്നുമുള്ള ജീവനക്കാരില്‍ നിന്നും 15 പേര്‍ അടങ്ങുന്ന മെയിന്‍ ടീമിനെയും 9 പേര്‍ അടങ്ങുന്ന റിസര്‍വ് പ്ലെയേഴ്‌സിനെയുമാണ് തെരഞ്ഞെടുത്തത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് ടീം രൂപീകരിച്ചത്.

ടീമിന്റെ പ്രാഥമിക തെരഞ്ഞെടുപ്പിന്റെ ഉദ്ഘാടനം ഒക്ടോബര്‍ മാസം 25ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ആണ് നിര്‍വ്വഹിച്ചത്. തിരുവനന്തപുരത്ത് കൂടാതെ എറണാകുളം കളമശ്ശേരി സെന്റ് പോള്‍സ് ക്രിക്കറ്റ് ഗ്രൗണ്ടിലും തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചിരുന്നു. പ്രൊഫഷണല്‍ രീതിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (KCA)ആണ് തെരഞ്ഞെടുപ്പ് നടത്തിയത്.

പ്രാഥമിക സെലക്ഷനില്‍ പങ്കെടുത്ത 112 പേരില്‍നിന്നും 46 പേരെ തെരഞ്ഞെടുക്കുകയും നവംബര്‍ നാലിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്തിമ ടീമിനെ തെരഞ്ഞെടുക്കുകയും ചെയ്തു. ബുധനാഴ്ച ആനയറ സിഫ്റ്റ് ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി തെരഞ്ഞെടുക്കപ്പെട്ട കെഎസ്ആര്‍ടിസിയുടെ ക്രിക്കറ്റ് ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

KSRTC to have professional cricket team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാര്‍: ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ്, പോളിങ്, 64.6 ശതമാനം

50,000 രൂപ വില, അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ; റിയൽമിയുടെ പുതിയ ഫോൺ രണ്ടാഴ്ചയ്ക്കകം

2050ല്‍ കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാം, കൂടെയുണ്ട് കേരള പൊലീസ്; അടിയന്തര സഹായത്തിന് വിളിക്കേണ്ട നമ്പറുകളിതാ

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍

SCROLL FOR NEXT