യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി പ്രതീകാത്മക ചിത്രം
Kerala

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

ഒരു ലിറ്ററിന് 15 രൂപ നിരക്കിൽ സൂപ്പർ ഫാസ്റ്റ് മുതൽ ഉയർന്ന ശ്രേണിയിലുള്ള എല്ലാ സർവീസുകളിലും ബസ്സിനുള്ളിൽ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ തന്നെ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുമായി കെഎസ്ആര്‍ടിസി. സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വായുമായി ചേര്‍ന്നാണ് കെഎസ്ആര്‍ടിസി കുപ്പിവെള്ള വിതരണം ആരംഭിക്കുന്നത്.

ഒരു ലിറ്ററിന് 15 രൂപ നിരക്കില്‍ സൂപ്പര്‍ ഫാസ്റ്റ് മുതല്‍ ഉയര്‍ന്ന ശ്രേണിയിലുള്ള എല്ലാ സര്‍വീസുകളിലും ബസിനുള്ളില്‍ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്. കൂടാതെ കെഎസ്ആര്‍ടിസിയെ ആശ്രയിച്ച് എത്തുന്ന മറ്റു യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍നിന്നും ശുദ്ധജലം നേരിട്ട് വാങ്ങാവുന്നതാണ്. കൂടാതെ ബള്‍ക്ക് പര്‍ച്ചേസിങ് സംവിധാനവും കെഎസ്ആര്‍ടിസി ഒരുക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിനായി ഹോള്‍സെയില്‍ വിലയില്‍ ലിറ്റിറിന് പത്തു രൂപ നിരക്കില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ലിറ്ററിന് 20 രൂപ നിരക്കില്‍ കുപ്പി വെള്ള വിതരണം ചെയ്യുന്ന കമ്പനികള്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണെന്നും കെഎസ്ആര്‍ടിസി ഇത്തരത്തില്‍ ഒരു സംരംഭം ആരംഭിക്കുമ്പോള്‍ ഏറ്റവും വിശ്വാസയോഗ്യമായ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തന്നെ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും തയ്യാറാക്കപ്പെടുന്ന ദാഹജലം കുറഞ്ഞ ചെലവില്‍ യാത്രക്കാര്‍ക്ക് എത്തിക്കുകയാണ് ഉദ്ദേശ്യമെന്നും സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

'കല്യാണമടക്കം എന്റെ എല്ലാം തീരുമാനിക്കുന്നത് സഹോദരന്‍'; വാര്‍ത്ത കണ്ട് ഞെട്ടി മമിത ബൈജു; കമന്റിലെത്തി നടി

ഇനിയും അപേക്ഷിച്ചില്ലേ...? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത

പിണറായിയുടെ അകമ്പടി വാഹനത്തില്‍ സസ്‌പെന്‍ഷനിലായ മുന്‍ഗണ്‍മാന്റെ കറക്കം; അന്വഷണം

കിടക്കുമ്പോൾ മുടി കെട്ടിവെച്ചിട്ടാണോ ഉറങ്ങുന്നത്? മുടി പൊട്ടിപ്പോകുന്നത് ഒഴിവാക്കാൻ കുറച്ച് ടിപ്സ്