കഴുത്തിന് പരിക്കേറ്റ് വീണ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍  SM ONLINE
Kerala

വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയില്‍ ഇന്നലെ കോടതി വിശദവാദം കേട്ടിരുന്നു. മന്ത്രിക്കെതിരെ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമായിരുന്നെന്നും വധശ്രമം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

അതേസമയം പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട പ്രോസിക്യൂഷന്‍, കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതല്‍ പേര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും കോടതിയില്‍ വാദിച്ചു. പ്രതികളെ ഈ മാസം 5 ന് കോടതിയില്‍ ഹാജരാക്കും.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും കേസില്‍ ചുമത്തിയ വധശ്രമം നിലനില്‍ക്കെന്നുമാണ് പ്രതിഭാഗം ഇന്നലെ കോടതിയില്‍ വാദിച്ചത്. ആരോഗ്യ നില മോശമായതിനാല്‍ മൊഴിയെടുക്കാനാകാത്ത മന്ത്രി ചാനലുകളില്‍ സംസാരിക്കുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ആയുധം കണ്ടെത്താനോ എന്തെന്ന് തെളിയിക്കാനോ പൊലീസിന് സാധിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍, കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതല്‍ പേര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ