ഫയല്‍ ചിത്രം 
Kerala

കുന്ദമംഗലത്ത് റീ പോളിങില്‍ കെഎസ്‌യു മുന്നണിക്ക് വിജയം

പിഎം മുഹസിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. എട്ട് ജനറല്‍ സീറ്റുകള്‍ കെഎസ് യു- എംഎസ് എഫ് സഖ്യം നേടി. 

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കുന്ദമംഗലം ഗവണ്‍മെന്റ് കോളജിലെ റി പോളിങില്‍ യുഡിഎസ്എഫ് മുന്നണിക്ക് വിജയം. പിഎം മുഹസിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. എട്ട് ജനറല്‍ സീറ്റുകള്‍ കെഎസ് യു- എംഎസ് എഫ് സഖ്യം നേടി. ഹൈക്കോടതി നിര്‍ദേശമനുസരിച്ചായിരന്നു റീപോളിങ് 

ബാലറ്റ് പേപ്പര്‍ നശിപ്പിച്ച ബൂത്ത് രണ്ടിലായിരുന്നു റീപോളിങ്. ഉച്ചയ്ക്ക് പന്ത്രണ്ടരവരെയായിരുന്നു റീപോളിങ്. ബൂത്ത് രണ്ട് ഉള്‍പ്പെടുന്ന ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ക്കുമാത്രമാണ് കോളജിലേക്കു പ്രവേശനം അനുവദിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ നശിപ്പിച്ചതോടെ കെഎസ്യു - എംഎസ്എഫ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ അനുകൂല വിധി നേടുകയായിരുന്നു.

വോട്ടെണ്ണല്‍ നടന്ന ഒന്ന്, മൂന്ന് ബൂത്തുകളില്‍ കെഎസ്യു -എംഎസ്എഫ് മുന്നണി മുന്നിട്ടു നില്‍ക്കുമ്പോഴാണ് ബാലറ്റ് പേപ്പറുകള്‍ നശിപ്പിക്കപ്പെട്ടത്. 90% വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ തോല്‍വി ഭയന്ന് എസ്എഫ്‌ഐ സംഘര്‍ഷം അഴിച്ചുവിട്ടുവെന്നും ബാലറ്റ് പേപ്പര്‍ നശിപ്പിച്ചുവെന്നുമായിരുന്നു ഹര്‍ജിയില്‍ പറഞ്ഞത്. ബാലറ്റ് പേപ്പര്‍ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്; സ്ത്രീ സൗഹൃദങ്ങളും സംസാരിക്കണം: എസ്തര്‍

'പ്രണയവും ഇഷ്ടവും തോന്നും ആഷ്‌ലിയോട്'; ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ മമിതയുടെ ലുക്ക്

പെട്രോളിന് അഞ്ചു രൂപ കൂട്ടി, ഡീസലിന് മൂന്നും; ഇന്ധന വില പുനര്‍ നിര്‍ണയിച്ച് നയാര

എഐ ഭീമന് ഉപദേശം നല്‍കാന്‍ ഹിന്ദു സന്യാസി? സിലിക്കണ്‍ വാലിയില്‍ സ്വാമി സര്‍വപ്രിയാനന്ദയുമായി ആന്ത്രോപിക്കിന്റെ രഹസ്യ കൂടിക്കാഴ്ച