മലപ്പുറം: വന്ദേഭാരതിന് മലപ്പുറത്ത് സ്റ്റോപ്പ് ഇല്ലാത്തതിൽ പ്രതിഷേധിച്ച് തവനൂർ എംഎൽഎ കെടി ജലീൽ. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓർമ്മ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാവണം. ഇത്രമാത്രം അവഗണിക്കപ്പെടാൻ മലപ്പുറം ജില്ലക്കാർ എന്ത് തെറ്റ് ചെയ്തുവെന്ന് ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
കെടി ജലീലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
വന്ദേഭാരതിന് മലപ്പുറം ജില്ലയിൽ മാത്രം സ്റ്റോപ്പില്ല!!! മലപ്പുറത്തുകാരെന്താ കടലാസിൻ്റെ ആളുകളോ?വന്ദേഭാരത്, രാജധാനി ഉൾപ്പടെ 13 ട്രൈനുകൾക്ക് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല. കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. അവസാനം നടന്ന സെൻസസ് പ്രകാരം 45 ലക്ഷം മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത്. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓർമ്മ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാവണം.കേന്ദ്രസർക്കാറിൻ്റെയും ഇന്ത്യൻ റെയിൽവേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയിൽ ശക്തമായ പ്രതിഷേധമുയരണം. മലപ്പുറം പൊന്നാനി എം.പിമാർ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്ന് പറയണം. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് എന്തെങ്കിലും പരിമിതികൾ അവർക്കുണ്ടെങ്കിൽ വ്യക്തമാക്കണം.മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന താഴെ പറയുന്ന 14 ട്രൈനുകൾക്ക് തിരൂർ ഉൾപ്പടെ ജില്ലയിലെ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ല. ഇത്രമാത്രം അവഗണിക്കപ്പെടാൻ മലപ്പുറം ജില്ലക്കാർ എന്ത് തെറ്റ് ചെയ്തു?
ട്രെയിൻ നമ്പർ: 12217,കേരള സമ്പർക് ക്രാന്തി എക്സ്പ്രസ്
നമ്പർ: 19577, തിരുനൽവേലി-ജാം നഗർ എക്സ്പ്രസ്
നമ്പർ: 22630, തിരുനൽവേലി-ദാദർ എക്സ്പ്രസ്സ്
നമ്പർ: 22659, കൊച്ചുവേളി-ഋഷികേശ് എക്സപ്രസ്സ്
നമ്പർ: 22653, തിരുവനന്തപുരം- ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്
നമ്പർ: 02197, ജബൽപൂർ സ്പെഷൽ ഫെയർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
നമ്പർ: 20923,ഗാന്ധിധാം ഹംസഫർ എക്സ്പ്രസ്,
നമ്പർ: 22655, എറണാങ്കുളം-ഹസ്രത്ത് നിസാമുദ്ധീൻ സൂപ്പർ ഫാസ്റ്റ് എക്സപ്രസ്
നമ്പർ: 12483, അമൃതസർ വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്
നമ്പർ: 22633, തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്
നമ്പർ: 20931, ഇൻഡോർ വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്
നമ്പർ: 12431, ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ്
നമ്പർ: 22476, ഹിസർ എ.സി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്
മലപ്പുറം ജില്ലക്കാരെന്താ കടലാസിൻ്റെ ആളുകളോ?
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates