Kummattikali  
Kerala

തിരുവോണത്തിന് പിന്നാലെ ഗ്രാമവീഥികള്‍ കീഴടക്കാന്‍ അവരെത്തും; പരമശിവന്‍ അയച്ച ഭൂതഗണങ്ങള്‍, കുമ്മാട്ടിക്കളിയുടെ ഐതീഹ്യമെന്ത്?- വിഡിയോ

തിരുവോണം കഴിഞ്ഞാല്‍ തൃശൂരിന്റെ കുമ്മാട്ടികള്‍ ഗ്രാമവീഥികള്‍ കീഴടക്കും

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തിരുവോണം കഴിഞ്ഞാല്‍ തൃശൂരിന്റെ കുമ്മാട്ടികള്‍ ഗ്രാമവീഥികള്‍ കീഴടക്കും. രണ്ടോണനാളില്‍ തെക്കുംമുറിക്കാരുടേയും മൂന്നോണനാളില്‍ വടക്കുംമുറിക്കാരുടേയും കുമ്മാട്ടികള്‍ നാടുചുറ്റാനിറങ്ങും. ശിവന്റെ ഭൂതഗണങ്ങള്‍ എന്ന സങ്കല്‍പ്പമുള്ള കുമ്മാട്ടിക്കൂട്ടങ്ങള്‍ ഇന്ന് ദേശങ്ങളുടെ ആഘോഷമായി മാറിയിരിക്കയാണ്.

മുമ്പെല്ലാം വീടുവീടാന്തരം കയറിയിറങ്ങി നടത്തിയിരുന്ന കുമ്മാട്ടിക്കളി രണ്ടോണനാളിലും മൂന്നോണനാളിലും ഘോഷയാത്രയായി ഗ്രാമവീഥികളെ ആവേശത്തിലാഴ്ത്തും. ആദ്യകാലത്ത് പാളയില്‍ ചായം തേച്ചുണ്ടാക്കിയ മുഖങ്ങളായിരുന്നു. പിന്നീടാണ് വരിക്കപ്ലാവുകൊണ്ടുള്ള മുഖങ്ങള്‍ നിര്‍മ്മിച്ചത്. ഒരുകിലോ തൂക്കം വരുന്ന മുഖങ്ങള്‍ അണിഞ്ഞാണ് കുമ്മാട്ടികളിറങ്ങുക.

Kummattikali

ഭക്തരെ ആന്ദപ്പിക്കാനായി പരമശിവന്‍ അയച്ച ഭൂതഗണങ്ങളുടെ നൃത്തമായാണു കുമ്മാട്ടി ഉത്സവത്തെ വിശേഷിപ്പിക്കുന്നത്. കിരാതത്തിനു ശേഷം ഗണപതിയെ പ്രീതിപ്പെടുത്താനായി ശിവഭൂതഗണങ്ങള്‍ പലവിധ വേഷങ്ങളോടെ കെട്ടിയാടിയെന്നും പിന്നീടു ഗണപതിയും പങ്കുചേര്‍ന്നെന്നും ഇതു കുമ്മാട്ടിയെന്ന പേരില്‍ ആചരിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ദേഹമാകെ പര്‍പ്പടകപ്പുല്ല് എന്ന പ്രത്യേകയിനം പുല്ല് വെച്ചുകെട്ടിയാണ് കുമ്മാട്ടികള്‍ ഒരുങ്ങുക.

Kummattikali

പരമശിവന്റെ പ്രതീകമായി കിരാതമുഖവും പാര്‍വ്വതിയുടെ പ്രതീകമായി അമ്മയുടെ മുഖവും നന്ദികേശന്റെ പ്രതീകമായി ഹനൂമാന്റെ മുഖവും ഉപയോഗിക്കുന്നു. ഈ മൂന്നു മുഖങ്ങളാണ് ഏറ്റവും പഴക്കമുള്ളവ. എണ്‍പത്തിനാലുവര്‍ഷം തികയുന്ന വേളയില്‍ ഇക്കുറി കുമ്മാട്ടിക്കളി ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് തെക്കുംമുറി കുമ്മാട്ടിസംഘം.

Kummattikali famous colorful mask-dance of Kerala, prevalent in Thrissur District

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എസ്‌ഐആറില്‍ ഭിന്നതയില്ല, ഫോം 6 സുപ്രീംകോടതി അംഗീകരിച്ചത്'; യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിവാദങ്ങള്‍ക്ക് മറുപടി

ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരം നാളെ; കാര്യവട്ടത്ത് ഗതാഗത നിയന്ത്രണം, പാർക്കിങ് ക്രമീകരണങ്ങൾ അറിയാം

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മുഖ്യ പ്രതി അറസ്റ്റിൽ

ഗ്യാനേഷിനെ പുറത്താക്കാൻ 'ഇന്ത്യ' മുന്നണി ഒന്നിക്കുന്നു; യോഗം സെപ്റ്റംബർ 30ന്

ഭിന്നതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം, ഹൈക്കോടതി വളപ്പില്‍ നിയന്ത്രണം...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍