Kochi Robbery ഫയൽ
Kerala

കുണ്ടന്നൂരില്‍ തോക്ക് ചൂണ്ടി കവര്‍ന്ന പണത്തിന് 14 ലക്ഷം രൂപയുടെ ഏലക്ക വാങ്ങി; ഒന്നാം പ്രതിയെ ഒളിപ്പിച്ചത് ഏലത്തോട്ടത്തില്‍

കുണ്ടന്നൂരില്‍ നാഷണല്‍ സ്റ്റീല്‍ കട ഉടമയെ തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസിലെ പ്രതികള്‍ മോഷ്ടിച്ച പണത്തിന് ഏലക്കയും വാങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തല്‍.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുണ്ടന്നൂരില്‍ നാഷണല്‍ സ്റ്റീല്‍ കട ഉടമയെ തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസിലെ പ്രതികള്‍ മോഷ്ടിച്ച പണത്തിന് ഏലക്കയും വാങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തല്‍. മോഷ്ടിച്ച പണം ഉപയോഗിച്ച് 14 ലക്ഷം രൂപയുടെ ഏലക്ക വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്. ഏലക്കര്‍ഷകനും പന്ത്രണ്ടാം പ്രതിയുമായ ലെനിനെ പൊലീസ് പിടികൂടിയിരുന്നു.

കുണ്ടന്നൂരിലെ നാഷണല്‍ സ്റ്റീല്‍ കട ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 80 ലക്ഷം രൂപ കവര്‍ന്നു എന്നതാണ് കേസ്. തട്ടിയെടുത്ത 80 ലക്ഷത്തില്‍ 20 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒന്നാംപ്രതി ജോജിയെ ഏലക്കത്തോട്ടത്തില്‍ ഒളിപ്പിച്ചതും ലെനിന്‍ ആണെന്ന് പൊലീസ് പറയുന്നു. തൊണ്ടിമുതലായി പിടികൂടിയ ചാക്കുകണക്കിന് ഏലക്ക മരട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കവര്‍ച്ചാ കേസില്‍ മുഖ്യസൂത്രധാരനായ അഭിഭാഷകനടക്കം ഏഴുപേര്‍ അറസ്റ്റിലായിരുന്നു. തട്ടിപ്പില്‍ പങ്കാളിയായ വനിതയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസില്‍ സജി, വിഷ്ണു എന്നീ നെട്ടൂര്‍ സ്വദേശികളാണ് ആദ്യം പിടിയിലായത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലാ കോടതിയിലെ അഭിഭാഷകനായ നിഖില്‍ നരേന്ദ്രനാഥ് പിടിയിലാവുന്നത്. പിന്നാലെ ബുഷറ എന്ന യുവതിയും ആസിഫ് എന്നായാളും അറസ്റ്റിലായത്. നിഖില്‍ നരേന്ദ്രനാഥാണ് േ്രടഡ് പ്രോഫിറ്റ് ഫണ്ട് എന്ന പേരില്‍ നടന്ന പണം ഇരട്ടിപ്പ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്നും പൊലീസ് അറിയിച്ചു. ഇവര്‍ അഞ്ചു പേരെയും റിമാന്‍ഡ് ചെയ്തു.

തട്ടിപ്പ് അസൂത്രണം ചെയ്ത 2 പേരെകൂടി ഇന്നലെ അര്‍ദ്ധരാത്രി കസ്റ്റഡിയില്‍ എടുത്തു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മുഖംമൂടി ധാരികളായ മൂന്നു പേരെ ഇനിയും പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ജോജി എന്നൊരാള്‍ കൂടി പിടിയിലാവാന്‍ ഉണ്ട് എന്നാണ് പൊലീസ് പറയുന്നത്.

kundannur theft case: Cardamom worth Rs 14 lakhs was bought with the money stolen at gunpoint

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT