ധനസഹായം കൈമാറാനെത്തിയ മന്ത്രി കെ രാജന്‍ ബിനോയിയുടെ കുഞ്ഞിനെ ലാളിക്കുന്നു സമകാലിക മലയാളം
Kerala

കുവൈത്തിലെ തീപിടിത്തം; മരിച്ച ബിനോയ് തോമസിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

14 ലക്ഷം രൂപയുടെ ധനസഹായമാണ് കൈമാറിയത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി. ബിനോയ് തോമസിന്റെ വീട്ടിലെത്തി മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാജന്‍ എന്നിവരാണ് ധനസഹായം കൈമാറിയത്.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയ്ക്ക് പുറമേ ലോക കേരളസഭയില്‍ ബിനോയിയുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെ നോര്‍ക്ക വഴി നല്‍കിയ ധനസഹായമാണ് കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ചു ലക്ഷം, പ്രവാസി വ്യവസായികളായ യൂസഫലി നല്‍കിയ 5 ലക്ഷം, രവി പിള്ള നല്‍കി രണ്ട് ലക്ഷം, ഫൊക്കാനാ സംഘടനയുടെ പ്രസിഡന്റ് നല്‍കിയ രണ്ടു ലക്ഷം ഉള്‍പ്പെടെ 14 ലക്ഷം രൂപയുടെ ധനസഹായമാണ് കൈമാറിയത്. പ്രവാസി പ്രമുഖനായ കെ കെ മേനോന്‍ രണ്ട് ലക്ഷം രൂപ നോര്‍ക്ക മുഖാന്തരം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ബിനോയ് തോമസിനെ മകന് ജോലി വാഗ്ദാനം ചെയ്തതായും മന്ത്രിമാര്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിനോയ് തോമസിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും സവിശേഷമായ ശ്രദ്ധയും പരിഗണനയും ഉണ്ടാവുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ജാതിമത വര്‍ഗ്ഗ ലിംഗ വ്യത്യാസമില്ലാതെ രാഷ്ട്രീയ ഭേദമന്യേ സഹായം നല്‍കാന്‍ ഒന്നിച്ചതിന് മന്ത്രി കെ. രാജന്‍ നന്ദി അറിയിച്ചു. എന്‍. കെ. അക്ബര്‍ എം. എല്‍. എ, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT