പ്രതീകാത്മക ചിത്രം 
Kerala

വിവാഹാഭ്യര്‍ഥന നിരസിച്ചു, 38കാരിയെ നട്ടെല്ലിന് താഴെ കുത്തി; 32കാരന്‍ പിടിയില്‍ 

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ കുത്തി പരിക്കേല്‍പിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ കുത്തി പരിക്കേല്‍പിച്ചു. എടയ്ക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ കാരിത്തടത്തില്‍ വീട്ടില്‍ ജിനീഷാണ് (32) ബ്രഹ്മമംഗലം ചാലിങ്കല്‍ ചെമ്പകശേരില്‍ വീട്ടില്‍ മഞ്ജുവിനെ (38) കുത്തിയത്.പ്രതിയെ പൊലീസ് പിടികൂടി. 

22ന് വൈകിട്ട് 6ന് ബ്രഹ്മമംഗലം ക്ഷേത്രത്തിനു സമീപത്തു വച്ചാണ് സംഭവം.  ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന മഞ്ജു വീട്ടിലേക്കു നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ ജിനീഷ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നട്ടെല്ലിനു താഴെ കുത്തുകയായിരുന്നു. ഇതിനു ശേഷം ഇയാള്‍ കടന്നുകളഞ്ഞു.

സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ മഞ്ജുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ഇന്ത്യക്കാരുടെ സുരക്ഷയിലും ഊര്‍ജവിതരണ പ്രതിസന്ധിയിലും ആശങ്ക അറിയിച്ചു

ഒബിസി ക്രീമിലെയര്‍: സാമൂഹിക സ്ഥിതിയാകണം മാനദണ്ഡം, ശമ്പളം മാത്രം പരിഗണിക്കരുതെന്ന് സുപ്രീംകോടതി

യുവേഫ യൂറോപ്പ ലീഗ്; പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദം ജയിച്ചു കയറി ആസ്റ്റന്‍ വില്ല, പോര്‍ട്ടോ

'ആര്‍ക്കും വാങ്ങാം', റഷ്യന്‍ എണ്ണയില്‍ നിലപാട് മാറ്റി ട്രംപ്; 30 ദിവസത്തെ ഇളവ്

എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി, ഇറാനെ ആശങ്ക അറിയിച്ച് ഇന്ത്യ, ജി സുധാകരന്റെ വീടിന് സുരക്ഷ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT