ഇടുക്കിയിൽ ഉരുൾപൊട്ടൽ/ ടിവിദൃശ്യം 
Kerala

ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; വ്യാപക കൃഷിനാശം; റോഡുകള്‍ തകര്‍ന്നു

മരം വീണ് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഇടുക്കിയില്‍ ശക്തമായ മഴയും ഉരുള്‍ പൊട്ടലും. ശാന്തന്‍പാറയ്ക്ക് സമീപം പേത്തൊട്ടിയിലാണ് ഇന്നലെ രാത്രി ഉരുള്‍ പൊട്ടലുണ്ടായത്. പാറക്കല്ലുകളും മരങ്ങളും ഒഴുകിയെത്തിയതിനെത്തുടര്‍ന്ന് ശാന്തന്‍പാറയില്‍ നിന്നും ദളത്തിലേക്ക് പോകുന്ന റോഡ് തകര്‍ന്നു. 

റോഡ് പൂര്‍ണമായും ഇടിഞ്ഞു തകര്‍ന്നു. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് മഴ തുടങ്ങിയത്. രാത്രി 9.30 ഓടെയാണ് ഉരുള്‍ പൊട്ടലുണ്ടായതെന്ന് സമീപവാസികള്‍ പറയുന്നു. ഈ പ്രദേശത്തുണ്ടായിരുന്ന ഏതാനും കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. 

ദളം ഭാഗത്ത് ഏതാനും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ചതുരംഗപ്പാറയിലും ഉരുള്‍പൊട്ടലുണ്ടായി. ആളപായമുണ്ടായിട്ടില്ല. മരം വീണ് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം