ഔദ്യോഗിക ബഹുമതികളോടെ റ്റിജെഎസിന് വിട നല്‍കുന്നു എക്‌സ്പ്രസ്‌
Kerala

ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം; റ്റിജെഎസ് ഇനി ജ്വലിക്കുന്ന ഓര്‍മ

ഇതോടെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തന ചരിത്രത്തിലെ ഒരുയുഗത്തിനാണ് പരിസമാപ്തിയായത്‌.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റ്റിജെഎസ് ജോര്‍ജിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ബംഗളൂരുവിലെ ഹെബ്ബാള്‍ വൈദ്യുത ശ്മാശനത്തിലായിരുന്നു സംസ്‌കാരം. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇതോടെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തന ചരിത്രത്തിലെ ഒരുയുഗത്തിനാണ് പരിസമാപ്തിയായത്‌.

റ്റിജെഎസ് ജോര്‍ജിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം അറിയിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വെളളിയാഴ്ച വൈകീട്ട് മണിപ്പാല്‍ ആശുപത്രിയില്‍ വച്ചായിരുന്നു റ്റിജെഎസ് ജോര്‍ജിന്റെ അന്ത്യം.

2011 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. മാധ്യമ രംഗത്തെ മികവിനു കേരള സര്‍ക്കാര്‍ നല്‍കുന്ന ഉന്നത അംഗീകാരമായ സ്വദേശാഭിമാനി കേസരി പുരസ്‌കാരം 2019 ല്‍ ലഭിച്ചു. പത്രാധിപര്‍, കോളമിസ്റ്റ്, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ടിജെഎസിന്റെ ഓര്‍മക്കുറുപ്പികളടങ്ങിയ പുസ്തകമാണ് 'ഘോഷയാത്ര'. വി കെ കൃഷ്ണമേനോന്‍. എം എസ് സുബ്ബലക്ഷ്മി, നര്‍ഗീസ്, പോത്തന്‍ ജോസഫ്, ലീക്വാന്‍ യ്യൂ തുടങ്ങിയവരുടെ ജീവചരിത്രങ്ങളും എഴുതിയിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങള്‍ രചിച്ചു.

ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തിയ അദ്ദേഹം ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച്‌ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ എക്കണോമിക് റിവ്യൂ എന്നിവയില്‍ മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ഹോംങ്കോങില്‍ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്. ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ചെയര്‍മാനായിരുന്നു.

Last rites of veteran journalist TJS George held with full state honours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

SCROLL FOR NEXT