LDF cyber campaign reminds of controversies relate udf era 
Kerala

'ഇനി വേണ്ട ആ ഇരുണ്ട യുഡിഎഫ് കാലം'; വിവാദങ്ങള്‍ ഓര്‍മപ്പെടുത്തി എല്‍ഡിഎഫ് സൈബര്‍ ക്യാംപയിന്‍

'ഓര്‍മകള്‍ ഉണ്ടായിരിക്കണം, ഇനി വേണ്ട ആ ഇരുണ്ട യുഡിഎഫ് കാലം' എന്നാണ് വെബ്‌സൈറ്റ് തുറക്കുമ്പോള്‍ തന്നെ മുന്നിലെത്തുക.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുഡിഎഫ് ഭരണകാലമായ പത്ത് വര്‍ഷം മുന്‍പുള്ള കേരളത്തിലെ വിവാദങ്ങള്‍ ഓര്‍മപ്പെടുത്തി തെരഞ്ഞെടുപ്പ് കാംപയിനുമായി എല്‍ഡിഎഫ്. 'മകനെ തിരിച്ചുവരല്ലേ' എന്ന പേരില്‍ വെബ് സൈറ്റ് തയ്യാറാക്കിയാണ് പുതിയ ക്യാംപയിന്‍. ഗെയില്‍ പദ്ധതി മുതല്‍ സോളാര്‍ വിവാദം വരെയുള്ള യുഡിഎഫ് കാലത്തെ സംഭവങ്ങളെ വിശദമായി ജനങ്ങള്‍ക്ക് മുന്നില്‍ വിണ്ടും അവതരിപ്പിക്കാനാണ് എല്‍ഡിഎഫ് സൈബറിടങ്ങളുടെ നീക്കം.

'ഓര്‍മകള്‍ ഉണ്ടായിരിക്കണം, ഇനി വേണ്ട ആ ഇരുണ്ട യുഡിഎഫ് കാലം' എന്നാണ് വെബ്‌സൈറ്റ് തുറക്കുമ്പോള്‍ തന്നെ മുന്നിലെത്തുക. 21 ഉപപേജുകളിലായി വിഡിയോ റിപ്പോര്‍ട്ടുകളുടെ യുട്യൂബ് ലിങ്ക് ഉള്‍പ്പെടെ സൈറ്റ് ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നു. പവര്‍കട്ട്, ലോഡ്‌ഷെഡിംഗ്, കെഎസ്ആര്‍ടിസിയിലെ വെല്ലുവിളി, ബാര്‍കോഴ, സോളാര്‍ അഴിമതി തുടങ്ങി വിവാദങ്ങളും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷ ഭരണത്തിലെ പോരായ്മകളും, ഗെയില്‍ ദേശീയ പാത വികസനം എന്നിവയുടെ ഇപ്പോഴത്തെ സാഹചര്യങ്ങളുമായ താരതമ്യം എന്നിവും വെബ്‌സൈറ്റ് പരാമര്‍ശിക്കുന്നുണ്ട്.

രണ്ട് പേജുള്ള വെബ് സൈറ്റ് ആണ് ക്യാംപയിനിനായി എല്‍ഡിഎഫ് തയ്യാറാക്കിയിരിക്കുന്നത്. ഗെയില്‍ പദ്ധതി മുതല്‍ സോളാര്‍ വരെയുള്ള യുഡിഎഫ് കാലത്തെ വിവാദങ്ങള്‍ അടങ്ങിയ 21 ഉപപേജുകളും വെബ് സൈറ്റിലുണ്ട്. 'മകനെ തിരിച്ചുവരല്ലേ' എന്ന തലക്കെട്ടോടെയുള്ള ഓരോന്നും തുറക്കുമ്പോള്‍ വിഷയത്തെപ്പറ്റി തയ്യാറാക്കിയ യൂട്യൂബ് വീഡിയോയും കാണാന്‍ കഴിയും. 'അനീതിയുടെ കസേരകള്‍ ഇളകും, ഇനി 'കടക്ക് പുറത്ത്' കാലം' എന്ന പേരില്‍ നേരത്തെ യുഡിഎഫ് സൈബര്‍ ക്യാംപയിന്‍ ആരംഭിച്ചിരുന്നു. 'പിണറായി സര്‍ക്കാര്‍ കടക്ക് പുറത്ത്- ഇനി 90 ദിനങ്ങള്‍ കൂടി മാത്രം'- എന്നാണ് പോസ്റ്റിലെ വാചകങ്ങള്‍. സര്‍ക്കാരിന് എതിരെയുള്ള ജനവികാരം രേഖപ്പെടുത്താന്‍ അവസരം ഉള്‍പ്പെടെ നല്‍കാന്‍ കഴിയുന്ന വെബ്‌സൈറ്റായിരുന്നു യുഡിഎഫിന് അനുകൂലമായി തയ്യാറാക്കപ്പെട്ടിരിക്കുന്നത്.

LDF cyber campaign reminds of controversies relate udf era.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എലി കൊണ്ടുപോയിട്ടില്ല; കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി; ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവ്

വീട്ടില്‍ എത്ര പവന്‍ സ്വര്‍ണം സൂക്ഷിക്കാം? നിയമം അറിഞ്ഞില്ലെങ്കില്‍ പണി പാളും!

ഐടിഐ അഡ്മിഷൻ തീയതി നീട്ടി! വിദ്യാർഥികൾക്ക് വീണ്ടും അവസരം; 78 ട്രേഡുകളിലേക്ക് അപേക്ഷിക്കാം

മരിക്കാത്ത ഓർമ്മകളുമായി ഡോ ധനലക്ഷ്മി; മരണത്തിന് മുൻപ് എഴുതിയ നോവൽ 'അൺഫിറ്റഡ്' കണ്ണൂരിൽ പ്രകാശനം ചെയ്യും

'പറഞ്ഞത് തെറ്റി, വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതല്ലേ'; 20-20 ക്ലൈമാക്‌സ് ഷൂട്ടിനിടെ പോയത് എങ്ങോട്ട്? ട്രോളുകള്‍ക്ക് ജയറാമിന്‍റെ മറുപടി