LDF, UDF ഫയല്‍ ചിത്രം
Kerala

എൽഡിഎഫ്‌ അവിശ്വാസം പാസായി; മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് പുറത്ത്‌

യുഡിഎഫിന്റെ 25 വർഷത്തെ കുത്തക അവസാനിപ്പിച്ച് എൽഡിഎഫ് വിജയിച്ച പഞ്ചായത്ത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൽപ്പറ്റ: മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. പഞ്ചായത്ത് പ്രസിഡന്റായിരുന്ന യുഡിഎഫിലെ സിവി സുധയാണ്‌ പുറത്തായത്‌. എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം എട്ടിനെതിരെ 9 വോട്ടുകൾക്കാണ് പാസായത്.

പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ വൈസ് പ്രസിഡന്റ്‌ സിഎച്ച് റഹിയാനത്തിന്‌ വരണാധികാരി താത്കാലിക ചുമതല നൽകി. ഏഴ് പ്രവർത്തി ദിവസങ്ങൾക്ക് ശേഷമാകും തെരഞ്ഞെടുപ്പ്‌. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ യുഡിഎഫിന്റെ 25 വർഷത്തെ കുത്തക അവസാനിപ്പിച്ച് എൽഡിഎഫ് വിജയിച്ചിരുന്നു.

ആകെയുള്ള 17 വാർഡുകളിൽ 9 എണ്ണം നേടിയാണ് എൽഡിഎഫ് ഭരണം പിടിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗത്തിന്റെ ഒരു വോട്ട് അസാധുവായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. 6 മാസത്തിനു ശേഷം അവിശ്വാസത്തിലൂടെ സ്ഥാനം നഷ്ടമായി. വൈസ്‌ പ്രസിഡന്റും മുഴുവൻ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും എൽഡിഎഫിനാണ്‌.

LDF no confidence motion passed Muppainad Panchayat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി