ഫയല്‍ ചിത്രം 
Kerala

കേരളത്തോടുള്ള കേന്ദ്ര അവ​ഗണന: എൽഡിഎഫ് പ്രതിഷേധ ധർണ നാളെ

തിരുവനന്തപുരത്ത്‌ നടക്കുന്ന പ്രതിഷേധ ധർണ്ണ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേന്ദ്രസർക്കാർ അവഗണനയ്ക്കും സംസ്ഥാനത്തെ വൻ വികസന പദ്ധതികൾ തകർക്കാനുള്ള നീക്കത്തിനുമെതിരെ ഇടതുമുന്നണിയുടെ ധർണ നാളെ. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ചൊവ്വാഴ്ച ധർണ സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് നേതൃത്വം അറിയിച്ചു. 

വൈകിട്ട്‌ അഞ്ചുമുതൽ ഏഴുവരെയാണ്‌ ധർണ. തിരുവനന്തപുരത്ത്‌ രാജ്‌ഭവനു മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണ്ണ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  

കൊല്ലം-കാനം രാജേന്ദ്രൻ, കോഴിക്കോട്‌– എ വിജയരാഘവൻ, കണ്ണൂർ –ഇ പി ജയരാജൻ, മലപ്പുറം– പി കെ ശ്രീമതി, ആലപ്പുഴ - ടി എം തോമസ്‌ ഐസക്‌, പാലക്കാട്‌ - എ കെ ബാലൻ, ഇടുക്കി– എം എം മണി, എറണാകുളം – പി സി ചാക്കോ, പത്തനംതിട്ട – മാത്യൂ ടി തോമസ്‌, തൃശൂർ– കെ പി രാജേന്ദ്രൻ, കാസർകോട്‌ – പന്ന്യൻ രവീന്ദ്രൻ, കോട്ടയം –  ഡോ. എൻ ജയരാജ്‌, വയനാട്‌ –  രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ധർണ ഉദ്‌ഘാടനം ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT