cpm 
Kerala

കണ്ണൂരില്‍ 14 ഇടത്ത് എല്‍ഡിഎഫിന് വിജയം; ആന്തൂരില്‍ 5, കണ്ണപുരത്ത് 6 വാര്‍ഡുകളില്‍ സിപിഎമ്മിന് എതിരില്ല

ആന്തൂരില്‍ 2015 ല്‍ 14 വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ 14 ഇടത്ത് എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് ചിത്രം തെളിഞ്ഞത്. ആന്തൂര്‍ നഗരസഭയില്‍ 5 ഡിവിഷനിലും, കണ്ണപുരം, മലപ്പട്ടം പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചത്.

കണ്ണപുരം പഞ്ചായത്തില്‍ 6 വാര്‍ഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലുമാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരാളികളില്ലാത്തതിനാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. ആന്തൂരില്‍ 2015 ല്‍ 14 വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ തവണ 7 വാര്‍ഡുകളിലാണ് എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചത്.

ആന്തൂർ ന​ഗരസഭയിലെ തളിയില്‍, കോടല്ലൂര്‍ വാര്‍ഡുകളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക പുനര്‍സൂക്ഷ്മപരിശോധനയില്‍ തള്ളി. സിപിഎമ്മുകാര്‍ തട്ടിക്കൊണ്ടു പോയി എന്ന് കോണ്‍ഗ്രസുകാര്‍ ആരോപിച്ച അഞ്ചാംപീടികയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലിവ്യ വരണാധികാരിക്ക് മുമ്പില്‍ ഹാജരായി പത്രിക പിന്‍വലിച്ചു. രണ്ടു വാര്‍ഡുകളില്‍ നേരത്തെ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു. ഇതോടെയാണ് ആന്തൂരിലെ എതിരില്ലാത്ത വിജയം 5 ആയി ഉയർന്നത്.

The LDF was elected unopposed in 14 local bodies in various local bodies in Kannur district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാം പോറ്റിയെ ഏല്‍പ്പിക്കാനെങ്കില്‍ പിന്നെ ദേവസ്വം ബോര്‍ഡ് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ചായ അമിതമായി തിളപ്പിക്കുന്നത് കടുപ്പം കൂട്ടും, പക്ഷെ ​ഗുണം കുറയ്ക്കും

കേരളാ സോഷ്യൽ സെക്യൂരിറ്റി മിഷനിൽ ജോലി നേടാം; ശമ്പളം 60,410 വരെ

ഹാട്രിക്ക് വിക്കറ്റെടുത്ത് നന്ദനി ശര്‍മ; വനിതാ പ്രീമിയര്‍ ലീഗില്‍ പുതു ചരിത്രം (വിഡിയോ)

അശ്ലീല ഉള്ളടക്കം; മസ്‌കിന്റെ ഗ്രോക്ക് നിരോധിച്ച് ഇന്തോനേഷ്യയും മലേഷ്യയും

SCROLL FOR NEXT