കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ( karuvannur bank ) ഫയൽ
Kerala

കരുവന്നൂര്‍ ബാങ്കില്‍ വീണ്ടും സിപിഎം; തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സമ്പൂർണ ജയം

രണ്ടു സീറ്റില്‍ നേരത്തെ തന്നെ സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണബാങ്കിലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. മുഴുവന്‍ സീറ്റുകളും എല്‍ഡിഎഫ് പ്രതിനിധികള്‍ വിജയിച്ചു. രണ്ടു സീറ്റില്‍ നേരത്തെതന്നെ സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പത്ത് വര്‍ഷത്തിന് ശേഷമാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 11 സീറ്റുകളിലാണ് മത്സരം നടന്നത്.സിപിഎമ്മും ബിജെപിയുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

അടുത്തിടെ, കേളത്തിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പ്. കാലങ്ങളായി സി.പി.എം ഭരിച്ചിരുന്ന ബാങ്കുമായി ബന്ധപ്പെട്ട് കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് ഉയര്‍ന്നത്. പരാതിയെത്തുടര്‍ന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പുവിവരം പുറത്തുവന്നത്. 300 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു ആദ്യനിഗമനം. ഉന്നതതല കമ്മിറ്റി നടത്തിയ വിശദ പരിശോധനയില്‍ ക്ക് യെ 219 കോടിയുടെ ക്രമക്കേടുണ്ടായെന്നാണ് കണ്ടെത്തല്‍. 2020 മുതല്‍ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്. ക്രമക്കേടും തട്ടിപ്പും കണ്ടെത്തി ബാങ്ക് സെക്രട്ടറി പരാതി നല്‍കി പോലീസ് കേസെടുത്തതോടെ ഭരണസമിതിയെ പിരിച്ചുവിടുകയായിരുന്നു.

LDF wins Karuvannur bank election.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ സുധാകരന്‍ മത്സരിച്ചാല്‍ മന്ത്രിയാകാനാവില്ല', പിന്നില്‍ നിന്ന് കുത്തിയത് സണ്ണി ജോസഫ്; ഗുരുതര ആരോപണങ്ങളുമായി തോമസ് വര്‍ഗീസ്

കുടിക്കുന്ന വെള്ളം മുതൽ ശ്രദ്ധിക്കാം, മഞ്ഞപ്പിത്തം സമീപത്തുണ്ട്

2 അര്‍ധ സെഞ്ച്വറികള്‍, രണ്ടും 300 സ്‌ട്രൈക്ക് റേറ്റില്‍! വൈഭവിന് നേട്ടം

ജി സുധാകരന്‍ വീഴില്ല; അബ്ദുറഹിമാനും ഗണേഷ് കുമാറും കടന്നുകൂടുമോയെന്ന് സംശയം; സിറ്റിങ് സീറ്റുകള്‍ കൈവിട്ടേക്കും; തുടര്‍ഭരണ പ്രതീക്ഷയില്‍ സിപിഎം

ഹാർവാർഡിൽ സൗജന്യമായി പഠിക്കാം, ആറ് ഓൺലൈൻ കോഴ്സുകൾ പ്രഖ്യാപിച്ച് യൂണിവേഴ്സിറ്റി

SCROLL FOR NEXT