പ്രതീകാത്മക ചിത്രം 
Kerala

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; യുവതിയും യുവാവും അറസ്റ്റിൽ

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; യുവതിയും യുവാവും അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന യുവതിയെയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാകട ചന്ദ്രമംഗലം ഇളവൻകോണം വാസുദേവ വിലാസത്തിൽ ശ്രീജ (35), കാമുകൻ കൊല്ലം പുന്തലത്താഴം സ്വദേശി സുനീഷ് (31) എന്നിവരാണ് പിടിയിലായത്. 

മൂന്ന് ദിവസം മുൻപാണ് ശ്രീജ കാമുകനൊപ്പം പോയത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ ഉപേക്ഷിച്ചാണ് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട സുനീഷിനൊപ്പം കടന്നതെന്ന് പൊലീസ് പറഞ്ഞു. 

ഇന്നലെ കൊല്ലത്ത് നിന്ന് പിടിയിലായ ഇരുവരെയും കാട്ടാക്കട കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ  റിമാൻഡ് ചെയ്തു. മക്കളെ ഉപേക്ഷിച്ചതിനു ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി