പ്രതീകാത്മക ചിത്രം 
Kerala

കൃഷിയിടത്തിൽ മേഞ്ഞു നടന്ന പശുവിനെ കൊന്നു തിന്നു; പുലിയെ പേടിച്ച് നാട്ടുകാർ

മേയ്ക്കാനായി അഴിച്ചുവിട്ട പശുക്കളിലൊന്നിനെ വൈകീട്ട് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി ഒൻപത് മണിയോടെ പശുവിന്റെ ജഡം കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാണിയേലിക്ക് സമീപം കുത്തുങ്കൽ വീണ്ടും പുലിപ്പേടിയിൽ. വെള്ളിയാഴ്ച വൈകീട്ട് കൃഷിയിടത്തിൽ മേഞ്ഞു നടന്ന പശുവിനെ പുലി കൊന്നു തിന്നു. പുത്തൻകുടി സജിയുടെ രണ്ട് വയസ് പ്രായമുള്ള എച്എഫ് ഇനത്തിൽപ്പെട്ട പശുവിനെയാണ് കൊന്നത്. മാംസം പകുതിയോളം പുലി തിന്നു. 

സജിക്ക് മൂന്ന് പശുക്കളാണ് ഉള്ളത്. വനാതിർത്തിയിലെ ആറേക്കർ വരുന്ന കൃഷിയിടത്തിൽ താമസിച്ച് ജോലി ചെയ്യുകയാണ് സജിയുടെ കുടുംബം. മേയ്ക്കാനായി അഴിച്ചുവിട്ട പശുക്കളിലൊന്നിനെ വൈകീട്ട് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി ഒൻപത് മണിയോടെ പശുവിന്റെ ജഡം കണ്ടെത്തിയത്. 

അതേസമയം പശുവിനെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. 

അതിനിടെ സമീപമുള്ള ഇലവുംകുടി പ്രഭാകരന്റെ കൃഷിയിടത്തിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. വനാതിർത്തിയിൽ കഴിയുന്ന കുടുംബങ്ങൾക്ക് കാട്ടാന, പുലി, കാട്ടുപന്നി എന്നിവമൂലമുണ്ടാകുന്ന കൃഷിനാശം രൂക്ഷമായിരിക്കുകയാണ്. 

രണ്ട് മാസം മുൻപ് പാണിയേലി, മേയ്ക്കപ്പാല, കുത്തുങ്കൽ എന്നിവിടങ്ങളിൽ വളർത്തുനായ്ക്കളേയും ആടുകളേയും പുലി കൊന്നുതിന്ന സംഭവമുണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപ് പ്ലാമുടിയിൽ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ പുലിയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT