വിഷു; ശബരിമല നട ഇന്ന് തുറക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th April 2022 07:56 AM  |  

Last Updated: 10th April 2022 07:56 AM  |   A+A-   |  

sabarimala restrictions

ഫയല്‍ ചിത്രം

 

പത്തനംതിട്ട: വിഷു പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. 15ന് പുലർച്ചെയാണ് വിഷുക്കണി ദർശനം. 

നാളെ പുലർച്ചെ മുതൽ ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിടും. തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണമില്ലെങ്കിലും വെർച്വൽ ക്യൂ ഒഴിവാക്കിയിട്ടില്ല. നിലയ്ക്കലിൽ സ്ലോട്ട് ബുക്കിങ് ഉണ്ട്. എത്തുന്നവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ, 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റോ കരുതണം. 

തിരിച്ചറിയൽ രേഖയായി ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലുമൊന്ന് കൈയിലുണ്ടാകണം. പൂജകൾ പൂർത്തിയാക്കി 18ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. 

ഈ വാർത്ത വായിക്കാം

സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇടിമിന്നലിനും കാറ്റിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ