Kerala

കൊരട്ടിയില്‍ ജനവാസമേഖലയില്‍ പുലി? പരിഭ്രാന്തി, വിഡിയോ

വളര്‍ത്തുനായയുടെ ശബ്ദം കേട്ട് എത്തിയ വീട്ടുകാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യം കണ്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൊരട്ടി ചിറങ്ങരയില്‍ പുലിയെ കണ്ടതായുള്ള സൂചനയെ തുടര്‍ന്ന് പരിഭ്രാന്തിയിലായി ജനം. ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണു പണ്ടാരത്തില്‍ ധനേഷിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്.

വളര്‍ത്തുനായയുടെ ശബ്ദം കേട്ട് എത്തിയ വീട്ടുകാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യം കണ്ടത്. എന്നാല്‍ വളര്‍ത്തു നായയെ പിന്നീട് കണ്ടിട്ടില്ലെന്നും പുലി കൊണ്ടു പോയതാകാമെന്ന സംശയവും നാട്ടുകാര്‍ പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഇന്‍സ്‌പെക്ടര്‍ അമൃത രംഗന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി പരിശോധന നടത്തി. വനം വകുപ്പിലും വിവരം അറിയിച്ചതായി നാട്ടുകാര്‍ പറഞ്ഞു.

ജനവാസ മേഖലയില്‍ പുലിയെ കണ്ടതായി വിവരം പടര്‍ന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്. തൊട്ടടുത്ത കാടുപിടിച്ചു കിടക്കുന്ന പറമ്പിലേയ്ക്ക് പുലി ഓടി മറഞ്ഞെന്നാണ് സംശയം. പുലി സമീപ പ്രദേശത്ത് ഉണ്ടെന്ന ഭയം കൊണ്ട് പലരും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നില്ല. എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്താതെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം