പുലി കൂട്ടിലായപ്പോൾ  വിഡിയോ സ്ക്രീൻഷോട്ട്
Kerala

അവസാനം കുടുങ്ങി, ചിതല്‍വെട്ടിയെ ഭീതിയിലാക്കിയ പുലി കൂട്ടിലായി- വിഡിയോ

വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പത്തനാപുരം ചിതല്‍വെട്ടിയെ ഭീതിയിലാക്കിയ പുലി കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പുലി കൂട്ടില്‍ അകപ്പെട്ടത്. ദിവസങ്ങള്‍ക്കു മുന്‍പാണ് പുലിയെ പിടിക്കാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചത്.

മൃഗഡോക്ടര്‍ എത്തി പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടിയെക്കുറിച്ച് തീരുമാനിക്കുക. ഉള്‍വനത്തിലേക്ക് പുലിയെ തുറന്നുവിടാനാണ് ആലോചിക്കുന്നത്. കൂട്ടില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിക്ക് എന്തെങ്കിലും തരത്തിലുള്ള പരിക്കേറ്റിട്ടുണ്ടെങ്കില്‍ അത് ചികിത്സിച്ച് ഭേദമാക്കിയതിനു ശേഷമായിരിക്കും തുറന്നുവിടുക.

പ്രദേശം രണ്ട് മാസത്തോളമായി പുലി ഭീതിയിലായിരുന്നു. ചിതല്‍വെട്ടി എസ്റ്റേറ്റിലും സമീപ പ്രദേശത്തും പുലിയ കണ്ടതോടെ പ്രദേശവാസികള്‍ പുറത്തിറങ്ങാന്‍ പോലും ഭയന്നിരുന്നു. പുലിയ കണ്ടെത്താന്‍ വനംവകുപ്പ് ഡ്രോണ്‍ നിരീക്ഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാരുടെ വലിയ പ്രതിഷേധത്തിനു പിന്നാലെയാണ് കൂട് സ്ഥാപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം, നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കണം; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

5,10, 20, 25 വര്‍ഷം കൊണ്ട് കോടീശ്വരനാകണോ?, എസ്‌ഐപിയില്‍ എത്ര വീതം നിക്ഷേപിക്കണം?; അറിയാം കണക്ക്

'ഓപ്പറേഷൻ തൂഫാൻ'; പയ്യന്നൂരിൽ ജ്യോതിഷാലയത്തിൽ റെയ്ഡ്, കഞ്ചാവ് പിടികൂടി, ജ്യോത്സ്യനെതിരെ കേസ്

'റാം ചരണിൽ നിന്ന് ഇത്ര പ്രതീക്ഷിച്ചില്ല, റൊമാൻസ് ഒക്കെ വെറുപ്പിക്കൽ!'; 'പെദ്ദി' ആദ്യ ഷോ എക്സ് പ്രതികരണം

ഒറ്റ മാസം, 215ല്‍ നിന്ന് 20ലേക്ക്: വന്‍ തകര്‍ച്ച മുന്നില്‍ക്കണ്ട്‌ മമതയുടെ രാഷ്ട്രീയ സാമ്രാജ്യം

SCROLL FOR NEXT