പ്രതീകാത്മക ചിത്രം 
Kerala

വീട് പണിക്കിടയില്‍ മിന്നലേറ്റു; രണ്ടാം നിലയില്‍ നിന്ന് വീണ് യുവാവ് മരിച്ചു

രണ്ടാം നിലയിൽ കെട്ടിടം പണി ചെയ്യുന്നതിനിടെ മിന്നലേറ്റ് താഴെ വീണാണ് ദാരുണ സംഭവം

Author : സമകാലിക മലയാളം ഡെസ്ക്


‌നേമം: വീടിന്റെ മരപ്പണികൾ ചെയ്യുന്നതിന് ഇടയിൽ ഇടിമിന്നലേറ്റ് വീണ് യുവാവ് മരിച്ചു. രണ്ടാം നിലയിൽ കെട്ടിടം പണി ചെയ്യുന്നതിനിടെ മിന്നലേറ്റ് താഴെ വീണാണ് ദാരുണ സംഭവം.

കല്ലിയൂർ കാക്കാമൂല തൊങ്ങൽവിള വീട്ടിൽ കുഞ്ഞപ്പി–വാസന്തി ദമ്പതികളുടെ മകൻ വിനീഷ്(26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5.45ഓടെയാണ് സംഭവം.  വെടിവച്ചാൻകോവിൽ താന്നിവിള കസ്തൂർബ കേന്ദ്രത്തിന് സമീപം ഗോപിയുടെ വീട് പണിയായിരുന്നു.

വീടിന്റെ മുകളിലത്തെ നിലയിലെ ജനൽപാളി തറയ്ക്കുകയായിരുന്നു വിനീഷ്. ഈ സമയം മിന്നലേറ്റ് വിനീഷ് തറയിലേക്കു തലയിടിച്ച് വീഴുകയായിരുന്നു.  മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ