VS Achuthanandan Center-Center-Kochi
Kerala

കഥയായും ജീവിതമായും വി എസ്

ഒരുപക്ഷേ, കേരള രാഷ്ട്രീയത്തിൽ ഇം എം എസ്സിന് ശേഷം ജീവചരിത്രപുസ്തകങ്ങളായും സാഹിത്യ പുസ്തകങ്ങളായും ഇത്രയധികം രേഖപ്പെടുത്തപ്പെട്ട മറ്റൊരു നേതാവുണ്ടാകില്ല.

സമകാലിക മലയാളം ഡെസ്ക്

സി പി എമ്മി​ന്റെ സ്ഥാപകനേതാക്കളിലൊരാളും കേരള മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദൻ രാഷ്ട്രീയത്തിന് പുറത്തും കേരളത്തിൽ രേഖപ്പെടുത്തപ്പെട്ട നേതാവാണ്. വി എസ് അച്യുതാനന്ദനെ നേരിട്ടോ പരോക്ഷമായോ ഉൾപ്പെടുത്തിയ രചനകൾ ഭാവനയിലും അല്ലാതെയും മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി എസിനെ കേന്ദ്രകഥാപാത്രമാക്കിയെഴുതിയ നോവൽ പ്രസിദ്ധീകരിച്ച് ആറ് വർഷത്തിന് ശേഷം നോവലിസ്റ്റ് തന്നെ പിൻവലിച്ച സംഭവവും ഉണ്ടായി. ഒരുപക്ഷേ, കേരള രാഷ്ട്രീയത്തിൽ ഇം എം എസ്സിന് ശേഷം ജീവചരിത്രപുസ്തകങ്ങളായും സാഹിത്യ പുസ്തകങ്ങളായും ഇത്രയധികം രേഖപ്പെടുത്തപ്പെട്ട മറ്റൊരു നേതാവുണ്ടാകില്ല.

വി എസ് അച്യുതാനന്ദനെ കുറിച്ച് 2005 മുതൽ 2025 വരെയുള്ള 20 വർഷങ്ങൾക്കിടയിൽ അഞ്ച് ജീവചരിത്രങ്ങളാണ് പ്രസിദ്ധീകരിച്ചത്. 2005ൽ മാധ്യമപ്രവർത്തനായ പി കെ പ്രകാശ് എഴുതിയ സമരം തന്നെ ജീവിതം എന്നതാണ് വി എസ്സി​ന്റെ ആദ്യത്തെ പ്രസിദ്ധീകരിച്ച ജീവചരിത്രം. മാധ്യമം വാർഷികപതിപ്പിൽ വന്ന ജീവചരിത്രം പിന്നീട് പുസ്തകമാക്കുകയായിരുന്നു.

വി എസ്സിനെ കുറിച്ചുള്ള ജീവചരിത്രം

വി എസ് എന്ന രാഷ്ട്രീയനേതാവി​ന്റെ അതിജീവനചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ജീവചരിത്രമാണ് കെ വി കുഞ്ഞിരാമൻ എഴുതിയ ഒരേ ഒരാൾ എന്നത്. 2011 ലാണ് ഇത് പ്രസിദ്ധീകരിച്ചത്.

15 വര്‍ഷം പ്രതിപക്ഷ നേതാവും 82ാം വയസ്സില്‍ മുഖ്യമന്ത്രിയുമായി ചരിത്രംകുറിച്ച്, കേരളീയ സമൂഹത്തിന്റെ നൈതിക ജാഗ്രതയുടെ പ്രതിബിംബമായി മാറിയ വി എസ്സിനെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് പി ജയനാഥ് വി എസ്സി​ന്റെ ആത്മരേഖ. വി.എസ്സിന്റെ ജീവിതം ആധുനിക കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രം കൂടിയാണ്. ജനങ്ങൾക്കൊപ്പം നടന്ന വി.എസ്സിനെ അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം.

വി എസ് ജീവചരിത്രം

സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യാവകാശങ്ങളുടെയും കാലങ്ങളിലേക്കുള്ള കേരളത്തി​​ന്റെ യാത്രകളിൽ സമരനിരയിലും സജീവമായി പ്രവർത്തിച്ച വി എസ് അച്യുതാനന്ദൻ എന്ന രാഷ്ട്രീയ ജീവിതത്തെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് കെ വി സുധാകരൻ രചിച്ച ഒരു സമര നൂറ്റാണ്ട്. 2023 ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന വി.എസ്.അച്യുതാനന്ദനിൽ കാലവും അധികാരവും വരുത്തിയ മാറ്റങ്ങളെ കുറിച്ച് വി എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാൻ നടത്തുന്ന വിലയിരുത്തലാണ് ചുവന്ന അടയാളങ്ങൾ.

വി എസ്സിനെ കുറിച്ചുള്ള പുസ്തകം

ആത്മകഥാംശമുള്ള ജീവചരിത്രങ്ങൾക്ക് അപ്പുറം വി എസിനെ കഥാപാത്രമാക്കി ഒരു നോവലും മലയാളത്തിൽ പ്രസിദ്ധീകരിച്ചു. വി എസ് മുഖ്യമന്ത്രിയായിരിക്കെ 2008 ൽ പി സുരേന്ദ്രൻ എഴുതിയ ​ഗ്രീഷ്മമാപിനിയാണ് ആ നോവൽ എന്നാൽ, 2016 ൽ വി എസിനെ കുറിച്ച് തനിക്കുള്ള നിലപാട് മാറിയതിനാൽ ആ നോവൽ ഇനി പ്രസിദ്ധീകരിക്കരുതെന്ന് പ്രസാധകർക്ക് സുരേന്ദ്രൻ കത്ത് നൽകി. ‌

വി എസ് ഉണ്ടായിരുന്നില്ലെങ്കിൽ ഈ നോവൽ ഉണ്ടാകുമായിരുന്നില്ല എന്നാണ് പ്രസിദ്ധീകരിക്കുന്ന സമയത്ത് സുരേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നത്. 2008ൽ വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പുസ്തകമിറക്കിയത്. ആദ്യപതിപ്പായി 3000 കോപ്പിയാണ് അച്ചടിച്ചത്.വിഎസിനോടൊപ്പം ഇഎംഎസിന്റേയും കുഞ്ഞാലിയുടേയുമൊക്കെ ആത്മാംശമുളള കഥാപാത്രമാണു നോവലിലേത് എന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു.

വി എസ്സിനെ കഥാപാത്രമാക്കിയ നോവലും വി എസ്സിനെ കഥാപാത്രമാക്കിയ കഥയുള്ള സമാഹാരവും

ആത്മകഥാംശമുള്ള ജീവചരിത്രങ്ങൾക്ക് അപ്പുറം വി എസിനെ കഥാപാത്രമാക്കി ഒരു നോവലും മലയാളത്തിൽ പ്രസിദ്ധീകരിച്ചു. വി എസ് മുഖ്യമന്ത്രിയായിരിക്കെ 2008 ൽ പി സുരേന്ദ്രൻ എഴുതിയ ​ഗ്രീഷ്മമാപിനിയാണ് ആ നോവൽ എന്നാൽ, 2016 ൽ വി എസിനെ കുറിച്ച് തനിക്കുള്ള നിലപാട് മാറിയതിനാൽ ആ നോവൽ ഇനി പ്രസിദ്ധീകരിക്കരുതെന്ന് പ്രസാധകർക്ക് സുരേന്ദ്രൻ കത്ത് നൽകി. ‌മൂന്നാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ദിനോസറുകളുടെ കാലം എന്ന പേരിൽ എം മുകുന്ദൻ എഴുതിയ കഥയിലും പരോക്ഷമായി വി എസ്സിനെ ആയിരുന്നു കഥാപാത്രമാക്കിയത്. ഇത് അക്കാലത്ത് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.

In Kerala politics, there is no other leader who has been documented so much in biographical and literary works as VS Achuthanandan,after E M S

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT