കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആസ്ഥാനം 
Kerala

ആറ് ശതമാനം പലിശനിരക്കില്‍ 5 കോടി വരെ വായ്പ; മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി

സംരംഭകരെ ശാക്തീകരിക്കുക, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയെ ശക്തിപ്പെടുത്തുക, സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് നവീകരിച്ച പദ്ധതിയുടെ ലക്ഷ്യം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്സി) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (CMEDP) മൂന്നാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ വായ്പാ വിതരണവും മുഖ്യമന്ത്രി വി ഡി സതീശന്‍ ഓഗസ്റ്റ് 6ന് നിര്‍വഹിക്കും. തിരുവനന്തപുരം തൈക്കാടുള്ള ലെമണ്‍ ട്രീ പ്രീമിയര്‍ ഹോട്ടലില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങ്.

സംരംഭകരെ ശാക്തീകരിക്കുക, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (MSME) മേഖലയെ ശക്തിപ്പെടുത്തുക, സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് നവീകരിച്ച പദ്ധതിയുടെ ലക്ഷ്യം.

പുതിയ സംരംഭങ്ങള്‍ക്കും നിലവിലുള്ള സംരംഭങ്ങള്‍ക്കും 6 ശതമാനം പലിശനിരക്കില്‍ പരമാവധി 5 കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിപുലീകരിച്ചിരിക്കുന്നത്. മുമ്പ് വായ്പയുടെ ഉയര്‍ന്ന പരിധി 2 കോടി രൂപയായിരുന്നു. മൊത്തം പദ്ധതി ചെലവിന്റെ 90 ശതമാനം വരെ വായ്പ ലഭിക്കും. ഒരു വര്‍ഷം വരെ മോറട്ടോറിയം സൗകര്യവും പദ്ധതിയുടെ ഭാഗമായി ലഭ്യമാണ്.

ഇതിനൊപ്പം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പാ പരിധി 50 കോടി രൂപയില്‍ നിന്ന് 100 കോടി രൂപയായി സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വലിയ സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കും സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിനും ഇത് കൂടുതല്‍ കരുത്തേകുമെന്ന് അധികൃതര്‍ അറിയിച്ചു.

ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ മുഖ്യാതിഥിയാകും. കെ.എഫ്.സി.യുടെ തിരഞ്ഞെടുത്ത സംരംഭകര്‍ക്കുള്ള പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍, പിങ്ക് കാര്‍ഡുകളുടെ വിതരണം മന്ത്രി നിര്‍വഹിക്കും. മികച്ച കെ.എഫ്.സി. ശാഖയ്ക്കുള്ള പുരസ്‌കാരം ഡോ. ശശി തരൂര്‍ എം പി സമ്മാനിക്കും.

Loans Up to ₹5 Crore at Low Interest: CM’s Entrepreneurship Development Scheme Phase 3 Launching August 6

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചെടുക്കില്ല; പരീക്ഷണ പദ്ധതിയില്‍നിന്ന് പിന്മാറി ബെവ്‌കോ

ഷെയ്ഖ് ഹസീനയുടെ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു; ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

പാണക്കാട് മണ്ണിടിച്ചില്‍; മലപ്പുറത്ത് അനധികൃത ഖനനം തടയുന്നതിന് പ്രത്യേക സ്‌ക്വാഡ്

സുഹൃദ് ബന്ധത്തില്‍ നിന്ന് പിന്‍മാറി; യുവതിയെ കൊല്ലാന്‍ പെണ്‍വേഷത്തിലെത്തി; ഗുരുവായൂരില്‍ അഞ്ചംഗസംഘം അറസ്റ്റില്‍

അഞ്ച് താലൂക്കുകളില്‍ നാളെ അവധി; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്