Kerala Local Body Election 2025 ഫയൽ ചിത്രം
Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് നല്‍കാത്തവര്‍ക്കെതിരെ അയോഗ്യതാ നടപടി, കണക്ക് കാണിച്ചത് 56173 പേര്‍

തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നേരിട്ട് സമര്‍പ്പിച്ചവരുടെ എണ്ണം ഉള്‍പ്പെടാത്ത കണക്കാണിത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക് തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നലെ (ജനുവരി 12) അവസാനിച്ചു. മത്സരിച്ച 75627 സ്ഥാനാര്‍ത്ഥികളില്‍ ഓണ്‍ലൈനായി ആകെ 56173 പേര്‍ കണക്ക് സമര്‍പിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നേരിട്ട് സമര്‍പ്പിച്ചവരുടെ എണ്ണം ഉള്‍പ്പെടാത്ത കണക്കാണിത്.

ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അതതു തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നേരിട്ട് സമര്‍പ്പിക്കാനും അവസരം നല്‍കിയിരുന്നു. ഓണ്‍ലൈനായും നേരിട്ടും സമര്‍പ്പിച്ച കണക്കുകളും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച് ജനുവരി 31 നകം കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കണക്ക് സമര്‍പ്പിക്കാത്തവര്‍ക്കെതിരെ അയോഗ്യത നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.

Local body elections: Disqualification action against those who did not submit expenditure accounts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞത്‌; തന്ത്രിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു; ശബരിമലയിലെ വാജിവാഹനം കോടതിയില്‍ ഹാജരാക്കി എസ്‌ഐടി

വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന; തിങ്കളാഴ്ച വരെ ലഭിച്ചത് 429 കോടി; 51 ലക്ഷം ഭക്തരെത്തി

ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിന് തീപിടിച്ചു, അപകടം വൈദ്യുതി ലൈനില്‍ നിന്ന്

‘ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം’; ഡിജിപിക്ക് പരാതി നൽകി; അതിജീവിത; കേസ് എടുക്കും

മകരവിളക്ക്; സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി; ഭക്തിസാന്ദ്രമായി ശബരിമല

SCROLL FOR NEXT