ജിപ്സൺ രാജ് ജോർജ് 
Kerala

പലതവണ നീട്ടി ഹോണ്‍ മുഴക്കിയിട്ടും കേട്ടില്ല, ട്രെയിന്‍ സഡന്‍ ബ്രേക്കിട്ടു; വയോധികന്റെ ജീവന്‍ രക്ഷിച്ച് ലോക്കോ പൈലറ്റ്, കയ്യടി

ലോക്കോ പൈലറ്റിന്റെ നിശ്ചയദാര്‍ഢ്യം മൂലം വയോധികന് ജീവന്‍ തിരിച്ചുകിട്ടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്കോ പൈലറ്റിന്റെ നിശ്ചയദാര്‍ഢ്യം മൂലം വയോധികന് ജീവന്‍ തിരിച്ചുകിട്ടി. മൂലമറ്റം സ്വദേശി ലോക്കോ പൈലറ്റ് ജിപ്സണ്‍ രാജ് ജോര്‍ജാണ് സഡന്‍ ബ്രേക്കിട്ടതോടെ ഒരു ജീവന്‍ രക്ഷപ്പെടുത്തിയത്.

30ന് കന്യാകുമാരി- കൊല്ലം മെമു ട്രെയിന്‍ 6.30ന് പാറശാല റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറപ്പെട്ട ശേഷമാണ് സംഭവം. ഒരാള്‍ റെയില്‍വേ ലൈനിലൂടെ മുന്നോട്ട് നടന്നുനീങ്ങുന്നത് കണ്ട് ജിപ്സണ്‍ പലതവണ നീട്ടി ഹോണ്‍ മുഴക്കി. എന്നാല്‍ ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടില്ല. സഡന്‍ ബ്രേക്ക് ഇട്ടെങ്കിലും അല്‍പംകൂടി മുന്നോട്ടുനീങ്ങിയ ട്രെയിന്‍ തട്ടി വയോധികന്‍ താഴെ വീണു. വയോധികനെ നാട്ടുകാര്‍ ചേര്‍ന്നു പുറത്തെടുത്തു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.

സഡന്‍ ബ്രേക്ക് ചെയ്യാന്‍ കഴിയുന്ന ഭാഗമായതിനാലാണ് ജിപ്‌സണ്‍ ഇതിന് മുതിര്‍ന്നത്.അതുകൊണ്ട് തന്നെ ആര്‍ക്കും അപകടമില്ലാതെ ട്രെയിന്‍ നിര്‍ത്താനായി. റെയില്‍വേയില്‍ കഴിഞ്ഞ 25 വര്‍ഷമായി ജോലി ചെയ്ത് വരികയാണ് ജിപ്‌സണ്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'ഇവർ ​ഗണേശ പൂജയ്ക്ക് അല്ലേ വന്നത്, അല്ലാതെ റാംപ് വാക്കിനല്ലല്ലോ ?'; വസ്ത്രധാരണത്തിന്റെ പേരിൽ ദിഷ പഠാനിക്ക് വിമർശനം

കരുവാറ്റ വധക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകാം; ജെജെബി ഉത്തരവ് ശരിവച്ച് ഹൈക്കോടതി

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ ‘കോഴി’യായി ചിത്രീകരിച്ച് കോലം ബസ് കയറ്റിവിട്ടു; പാലക്കാട്ട് കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം

കുടലിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചത്, പപ്പായ കിട്ടിയാൽ കളയരുത്