Priyadarshini 
Kerala

'പ്രിയദര്‍ശിനി യാത്രാ പദ്ധതി' യ്ക്ക് ലോഗോ രൂപകല്‍പ്പന ചെയ്യാം, സമ്മാനം നേടാം; എന്‍ട്രികള്‍ ക്ഷണിച്ച് കെഎസ്ആര്‍ടിസി

മികച്ച ലോഗോയ്ക്ക് 10,000/ (പതിനായിരം രൂപ) സമ്മാനമായി നല്‍കുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര ലഭ്യമാക്കിയ കേരള സംസ്ഥാന സര്‍ക്കാരിന്റെ 'പ്രിയദര്‍ശിനി യാത്രാ പദ്ധതി' യ്ക്ക് അനുയോജ്യമായ ലോഗോ രൂപകല്‍പ്പന ചെയ്യുന്നതിന് പൊതുജനങ്ങളില്‍ നിന്നും യാത്രക്കാരില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിച്ചു. മികച്ച ലോഗോയ്ക്ക് 10,000/ (പതിനായിരം രൂപ) സമ്മാനമായി നല്‍കുന്നതാണെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അറിയിച്ചു.

ലോഗോയുടെ ആശയ വിവരണം 50 മുതല്‍ 100 വാക്കുകള്‍ വരെ മാത്രമേ പാടുള്ളൂ. അവസാന തീയതി 30.06.2026 ആണ്. എന്‍ട്രികള്‍ അയക്കേണ്ട ഇ-മെയില്‍: *priyadarshini@keralartc.com. കേരളത്തിന്റെ വനിതാ ശാക്തീകരണ ചരിത്രത്തിലെ സുപ്രധാന പദ്ധതിയായ 'പ്രിയദര്‍ശിനി'യ്ക്ക് അനുയോജ്യമായ സൃഷ്ടിപരമായ ലോഗോകള്‍ രൂപകല്പന ചെയ്തത് ഈ ജനകീയ സംരംഭത്തിന്റെ ഭാഗമാകുവാന്‍ എല്ലാവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുവെന്ന് കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചു.

ലോഗോ ഡിസൈന്‍ നിര്‍ദ്ദേശങ്ങള്‍

1. ലോഗോ സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരിക്കണം.

2. ലോഗോയില്‍ 'പ്രിയദര്‍ശിനി' പദ്ധതിയുടെ ലക്ഷ്യവും സന്ദേശവും വ്യക്തമായി ഉള്‍ക്കൊള്ളിക്കേണ്ടതാണ്.

3. ലോഗോ പൂര്‍ണ്ണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകല്‍പ്പനയായിരിക്കണം. പകര്‍പ്പവകാശ ലംഘനം ഉണ്ടാകാന്‍ പാടില്ല.

4. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ എല്ലാ ഉപയോഗാവകാശങ്ങളും കെ.എസ്.ആര്‍.ടി.സി.യ്ക്ക് ആയിരിക്കും.

ഫയല്‍ സ്‌പെസിഫിക്കേഷന്‍

- ഫോര്‍മാറ്റ്: PNG, PSD, PDF, CDR & Vector Format- ലഭ്യമെങ്കില്‍ AI/EPS/SVG കൂടി സമര്‍പ്പിക്കാം)

- റസലൂഷന്‍: കുറഞ്ഞത് 300 DPI

- സൈസ്: കുറഞ്ഞത് 6000 × 6000 Pixels

- കളര്‍ മോഡ്: RGB (പ്രിന്റിംഗിനായി CMYK വേര്‍ഷന്‍ അഭികാമ്യം)

- ഫയല്‍ വലുപ്പം: പരമാവധി 100 MB

സമര്‍പ്പിക്കേണ്ട വിവരങ്ങള്‍

- പേര്

- വിലാസം

- മൊബൈല്‍ നമ്പര്‍

- ഇ-മെയില്‍ വിലാസം

- ലോഗോയുടെ ആശയ വിവരണം (50 മുതല്‍ 100 വാക്കുകള്‍ വരെ)

എന്‍ട്രികള്‍ അയക്കേണ്ട ഇ-മെയില്‍: *priyadarshini@keralartc.com

അവസാന തീയതി 30.06.2026

ksrtc

Logo competition for the KSRTC Priyadarshini free travel project

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബസ് കൃത്യസമയത്ത് എത്തിയിരുന്നെങ്കില്‍....', മകനെ ബസ് കയറ്റിവിടാന്‍ ഇനി അച്ഛനും ഇല്ല; ടിപ്പര്‍ ലോറി അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു

'ഗ്ലിസറില്ലാതെ പലരും അന്ന് കരഞ്ഞു'; 'ചാരായ കഥ' പറഞ്ഞ് ജഗദീഷ്; രഹസ്യങ്ങള്‍ പറയാന്‍ പറ്റിയ ആളാണെന്ന് മോഹന്‍ലാലിന്റെ ട്രോള്‍!

ടെലിഗ്രാം തിരികെ എത്തി, പ്ലേസ്റ്റോറില്‍ പുനഃസ്ഥാപിച്ച് ഗൂഗിള്‍; പക്ഷേ...

മദ്യനികുതി ഇളവ് 'ബക്കാർഡി' കമ്പനിക്ക് വേണ്ടി; വൻ അഴിമതിയെന്ന് പിണറായി വിജയൻ

ഇനി പറയു... 'പന്തിനൊപ്പം ഒഴുകുന്ന' മെസിയെ എങ്ങനെ പ്രണയിക്കാതിരിക്കും...