അമയ  
Kerala

കലോത്സവം കഴിഞ്ഞു മടങ്ങവെ ലോറിയിടിച്ചു; അങ്കമാലിയില്‍ വിദ്യാര്‍ത്ഥിനി മരിച്ചു

. വെള്ളിയാഴ്ച്ച രാത്രി 12 മണിയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമാണ് അപകടം നടന്നത്

സമകാലിക മലയാളം ഡെസ്ക്

അങ്കമാലി: ദേശീയ പാതയില്‍ അങ്കമാലി ജങ്ഷനില്‍ ലോറി ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കലോത്സവം കഴിഞ്ഞു മടങ്ങിയ പയ്യന്നൂര്‍ ക്യാമ്പസ് വിദ്യാര്‍ത്ഥിനി വടകര താഴെ പാണ്ടി പറമ്പത്ത് പ്രകാശന്റെ മകള്‍ അമയ പ്രകാശ് ടി പി (20) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 12 മണിയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമാണ് അപകടം നടന്നത്.

ഒപ്പമുണ്ടായിരുന്ന പയ്യന്നൂര്‍ ജാനകിനിലയം ശ്രീഹരിക്ക് (20) പരിക്കേറ്റു. ഇയാളെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ പ്രാഥമിക ചകിത്സക്ക് ശേഷം വിട്ടയച്ചു. അമയ പ്രകാശിന്റെ മൃതദേഹം അങ്കമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ബിന്ദുവാണ് അമയയുടെ മാതാവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'13 വര്‍ഷത്തെ വേദന മാറി'; എ സുരേഷ് കോണ്‍ഗ്രസ് വേദിയില്‍, വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു

'നല്ല കാര്യങ്ങള്‍ തമസ്‌കരിക്കാന്‍ ശ്രമം'; പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങള്‍ എത്താത്തതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് മന്ത്രി വീണാ ജോര്‍ജ്

ലക്ഷ്യം പതിവായുള്ള വരുമാനമോ, ദീർഘകാല സമ്പത്തോ?; അറിയാം എസ്ഐപിയും എസ്ഡബ്ല്യൂപിയും തമ്മിലുള്ള വ്യത്യാസം

ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റി; വിനോദിനിക്ക് വീട് നിര്‍മ്മിക്കാനുള്ള ഭൂമിയുടെ ആധാരം കൈമാറി വിഡി സതീശന്‍

SCROLL FOR NEXT