അഹല്യ കൃഷ്ണ 
Kerala

ഓടിച്ചിരുന്ന ഇലക്​ട്രിക്​ സ്കൂട്ടറിൽ ലോറിയിടിച്ചു; പത്താം ക്ലാസുകാരിക്ക്​ ദാരുണാന്ത്യം 

എതിർദിശയിൽനിന്നുള്ള വാഹനത്തിന് കടന്നുപോകാനായി ലോറി അരികിലൊതുക്കിയപ്പോഴാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഇലക്​ട്രിക്​ സ്കൂട്ടറിൽ ലോറിയിടിച്ച് 15 വയസ്സുകാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൂത്താളിയിൽ സത്യൻ കടിയങ്ങാടിൻറെ മകൾ അഹല്യ കൃഷ്ണ ആണ്​ മരിച്ചത്​. പേരാമ്പ്ര സെൻറ് ഫ്രാൻസിസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് അഹല്യ.

പേരാമ്പ്ര -കുറ്റ്യാടി റോഡിൽ അഹല്യ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിച്ചാണ് അപകടം. പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്നു അഹല്യയെ പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എതിർദിശയിൽനിന്നുള്ള വാഹനത്തിന് കടന്നുപോകാനായി അരികിലൊതുക്കിയപ്പോഴാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. 

കെ പി സി സി സെക്രട്ടറിയാണ് അഹല്യയുടെ അച്ഛൻ സത്യൻ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT