Thiruvonam Bumper  file
Kerala

ഓണം ബംപര്‍ അടിക്കാത്തതിന്റെ ദേഷ്യത്തില്‍ ലോട്ടറി വില്‍പ്പനക്കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതി പിടിയില്‍

ഓണം ബംപര്‍ ലോട്ടറി അടിക്കാത്തതിന്റെ ദേഷ്യത്തിനു ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കല്‍പ്പറ്റ: ഓണം ബംപര്‍ ലോട്ടറി അടിക്കാത്തതിന്റെ ദേഷ്യത്തിനു ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ചു. വയനാട് നെന്മേനിയില്‍ ലോട്ടറി വില്‍പന നടത്തുന്ന വിനീത രജീഷിനാണ് ഗുരുതരമായി കുത്തേറ്റത്. സംഭവത്തില്‍ തമിഴ്‌നാട് പാട്ടവേല്‍ സ്വദേശി ശിവകുമാറിനെ ബത്തേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. നമ്പ്യാര്‍കുന്നില്‍ പൂങ്കാവനം ലോട്ടറി എന്ന പേരില്‍ ലോട്ടറി വ്യാപാരം നടത്തുന്ന വിനീത രജീഷിന്റെ കടയില്‍ നിന്നുമാണ് ശിവകുമാര്‍ സ്ഥിരമായി ടിക്കറ്റ് വാങ്ങിയിരുന്നത്. ഓണം ബംപറും ഇയാള്‍ ഇവിടെ നിന്നും വാങ്ങിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ടിക്കറ്റുമായി എത്തിയ ശിവകുമാര്‍ സമ്മാനം ഒന്നും അടിച്ചില്ലെന്ന നിരാശയില്‍ വിനീതയുമായി വഴക്കിട്ടു.

തുടര്‍ന്നാണ് ആക്രമണം. ഒളിപ്പിച്ച കത്തിയെടുത്ത് യുവതിയെ കുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. വിനീതയുടെ കഴുത്തിലും തലയിലും ഒട്ടേറെ പ്രാവശ്യം കുത്തേറ്റിട്ടുണ്ട്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ പരിക്കേറ്റ നിലയില്‍ കണ്ടത്. സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ശിവകുമാറിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് നൂല്‍പ്പുഴ പൊലീസിനു കൈമാറി. ഗുരുതരമായി പരിക്കേറ്റ വിനീതയെ ബത്തേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Lottery seller stabbed in anger over failing to win the Onam Bumper; accused arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍പിഎസ്ടി സമരപ്പന്തല്‍ പൊളിച്ചുനീക്കി പൊലീസ്; വളര്‍മതിയെ ആശുപത്രിയിലാക്കി; 'മരണംവരെ സമരം തുടരും'

Today's Rashi Phalam November 12| മക്കളുടെ പഠനത്തിൽ പുരോഗതി, പുതിയ വാഹനം വാങ്ങും സാമ്പത്തികമായി പ്രതീക്ഷിച്ചിരുന്ന ധനലാഭം കൈവരിക്കും

അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

സോണിയയുടെ ജീവചരിത്രം സിനിമയാകുന്നു; പ്രഖ്യാപനവുമായി തെലങ്കാന കോണ്‍ഗ്രസ്

ദുബൈയില്‍ വന്‍ ഓഫര്‍; ഒരു പേരിട്ടാല്‍ 2500 ദിര്‍ഹം നേടാം