അറസ്റ്റിലായ ബാബു 
Kerala

മോഷ്ടിച്ച ലോട്ടറിക്ക് സമ്മാനം; 'ഭാ​ഗ്യം' മാറാനെത്തി കുടുങ്ങി  

കോതമംഗലത്തു നിന്ന് മോഷ്ടിച്ച ഭാഗ്യക്കുറി പാലായില്‍ മാറാൻ ശ്രമിക്കുമ്പോഴാണ്  ബാബു കുടുങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മോഷ്ടിച്ച ലോട്ടറിക്ക് സമ്മാനം അടിച്ചപ്പോൾ വാങ്ങാൻ വന്ന കള്ളൻ കുടുങ്ങി.  പാലാ പന്ത്രണ്ടാം മൈല്‍ ഉറുമ്പില്‍ ബാബു (അനാഥന്‍ ബാബു-56) ആണ് അറസ്റ്റിലായത്. കോതമംഗലത്തു നിന്ന് മോഷ്ടിച്ച ഭാഗ്യക്കുറി പാലായില്‍ മാറാൻ ശ്രമിക്കുമ്പോഴാണ്  ബാബു കുടുങ്ങിയത്. 

കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ജെ ജെ ലോട്ടറീസില്‍ നിന്ന് നവംബര്‍ പന്ത്രണ്ടിനാണ് 80,000 രൂപയുടെ 2520 ലോട്ടറികൾ 
ഇയാൾ മോഷ്ടിച്ചത്. മോഷണം പോയ ലോട്ടറികളുടെ നമ്പര്‍ വിവരങ്ങള്‍ പൊലീസ് ഏജന്‍സികളുടെ സംഘടന മുഖേന എല്ലായിടത്തേക്കും അറിയിച്ചിരുന്നു.

ഇതിനിടെ ബാബു മോഷ്ടിച്ച ലോട്ടറികളില്‍ ഒന്നിന് 5000 രൂപയുടെ സമ്മാനം അടിച്ചു. ഈ ടിക്കറ്റുമായി പാലായിലെ ഒരു ലോട്ടറി ഏജന്‍സിയില്‍ മാറാന്‍ എത്തി.  ബാബു സമ്മാനം ലഭിച്ച ലോട്ടറി നല്‍കിയപ്പോള്‍ കട ഉടമ മൊബൈലില്‍ മോഷണം പോയ ലോട്ടറി നമ്പറുമായി ഒത്തുനോക്കി. ലോട്ടറി ഏജന്റിന് കാര്യം മനസ്സിലായെന്നു ബോധ്യമായ ബാബു ലോട്ടറിയും തട്ടിപ്പറിച്ച് കടന്നുകളഞ്ഞു.

കട ഉടമ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.  ഇയാളെ പൊലീസ് തിരയുന്നതിനിടെ കേബിള്‍ മോഷണത്തിന് ബാബുവിനെ കാഞ്ഞിരപ്പള്ളി പൊലീസ്  അറസ്റ്റ് ചെയ്യുകയായിരുന്നു.  പ്രതിയെ  കോതമംഗലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ