സജീവ് 
Kerala

80 ലക്ഷത്തിന്റെ ലോട്ടറിയടിച്ചു; സുഹൃത്തിന്റെ വീട്ടിൽ മദ്യ സൽക്കാരം; യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

വീടിന്റെ മൺ തിട്ടയിൽ നിന്നു ഒരു മീറ്റർ താഴ്ചയുള്ള റബർ തോട്ടത്തിലേക്കാണ് സജീവ് വീണത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോട്ടറിയടിച്ചതിന് പിന്നാലെ നടത്തിയ മ​ദ്യ സൽക്കാരം യുവാവിന്റെ ദുരൂഹ മരണം. 80 ലക്ഷം രൂപയുടെ ഭാ​ഗ്യക്കുറിയടിച്ച പാങ്ങോട് സ്വദേശി സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്. ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിലായിരുന്നു മദ്യ സൽക്കാരം. അതിനിടെയുണ്ടായ തർക്കത്തിൽ സജീവിന് വീണു പരിക്കേറ്റു. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സജീവ് ഇന്നലെ വൈകീട്ടോടെ മരിച്ചു.

വീടിന്റെ മൺ തിട്ടയിൽ നിന്നു ഒരു മീറ്റർ താഴ്ചയുള്ള റബർ തോട്ടത്തിലേക്കാണ് സജീവ് വീണത്. പിന്നാലെ ശരീരത്തിന് തളർച്ചയും ദേഹാസ്വാസ്ഥ്യവുമുണ്ടായി. പിന്നാലെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. 

മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണ കാരണം സംബന്ധിച്ച് വ്യക്തത വരൂ എന്ന് പൊലീസ് വ്യക്തമാക്കി. 

കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ 80 ലക്ഷം രൂപ കഴിഞ്ഞ മാസമാണ് ഇയാൾക്ക് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ ദിവസം ഈ തുക ബാങ്കിലേക്ക് എത്തുകയും ചെയ്തു. പിന്നാലെയാണ് ദുരൂഹ മരണം.

കഴിഞ്ഞ മാസം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ ഇയാൾക്ക് സമ്മാനമായി ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം തുക ബാങ്കിലേക്ക് എത്തുകയും ചെയ്തു. ഒന്നാം തീയതി രാത്രി ഒൻപതു മണിക്ക് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നിൽ വാടകയ്ക്കു താമസിക്കുന്ന രാജേന്ദ്രൻ പിള്ളയുടെ വീട്ടിൽ വച്ചായിരുന്നു മദ്യ സൽക്കാരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

ലോകകപ്പ് ത്രില്ലർ! ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി

'ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്' സമ്മാനിച്ച് സ്ലോവാക്യ; മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി

'ചോര കൊണ്ടുള്ള കടം ചോര കൊണ്ടേ ഞങ്ങള്‍ തീര്‍ത്തിട്ടുള്ളൂ'; മലയാളത്തിലേക്ക് ആര്യയുടെ മടങ്ങി വരവ്; 'അനന്തന്‍ കാട്' ട്രെയ്‌ലര്‍

യുഎസ് ബി-52 ബോംബർ വിമാനം തകർന്നു വീണു; 8 മരണം

SCROLL FOR NEXT