അറസ്റ്റിലായ പ്രതികള്‍  ടിവി ദൃശ്യം
Kerala

ഒന്നാം പ്രതിയുടെ മകളെ പ്രേമിച്ചതിനാണ് പതിനാറുകാരനെ തട്ടിക്കൊണ്ടുപോയത്; പ്രതികളുടെ മൊഴി

ജനുവരി 11 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പേരാമ്പ്രയില്‍ പതിനാറുകാരനെ തട്ടിക്കൊണ്ടു പോയത് ഒന്നാം പ്രതിയുടെ മകളെ പ്രണയിച്ചതിനാണെന്ന് പ്രതികളുടെ മൊഴി. പേടിപ്പിക്കുക മാത്രമാണ് ലക്ഷ്യമിട്ടിരുന്നതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ജനുവരി 11 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കേസില്‍ കുറ്റ്യാടി സ്വദേശികളായ മുനീര്‍, മുഫീദ്, ബഷീര്‍, നാദാപുരം വേളം സ്വദേശി ജുനൈദ് എന്നിങ്ങനെ നാലുപേരാണ് അറസ്റ്റിലായത്. ജനുവരി 11 പതിനാറുകാരനെ പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ വെച്ച് ബലംപ്രയോഗിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി കുറ്റ്യാടിയിലെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പാര്‍പ്പിക്കുകയും, ഇരുമ്പു വടി കൊണ്ട് മര്‍ദ്ദിച്ചുവെന്നുമായിരുന്നു പരാതി.

ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്. ഒന്നാം പ്രതി മുനീറിന്റെ മകളെ പ്രേമിച്ചതാണ് പതിനാറുകാരനെ തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്നാണ് മൊഴി. വളരെ നാടകീയമായിട്ടാണ് കുട്ടിയെ രക്ഷിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT