M A Baby's recent home visit in Kodungallur has gained attention screen grab
Kerala

ഒരു വറ്റുപോലും ബാക്കിയാക്കാതെ കഴിച്ചു, പ്ലേറ്റ് സ്വയം കഴുകി; എംഎ ബേബിയുടെ ഗൃഹസമ്പര്‍ക്കം വൈറല്‍ - വിഡിയോ

ചെറുപ്പം മുതലെ കഴിച്ച പാത്രം കഴുകിവയ്ക്കുക എന്നത് തന്റെ ശീലമാണെന്നും താന്‍ അത് ഇന്നും പാലിച്ച് വരുന്നുവെന്നും എം എ ബേബി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗൃഹസമ്പര്‍ക്കം നടത്തുകയാണ് സിപിഎം. അതിനിടെയാണ് സിപിഎം അഖിലേന്ത്യാ സെക്രട്ടറി എം എ ബേബി വീട് സന്ദര്‍ശനം നടത്തിയ വിഡിയോ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഭക്ഷണം കഴിച്ച പാത്രം ആ വീട്ടിലെ അടുക്കളയില്‍ പോയി എം എ ബേബി കഴുകി വെയ്ക്കുന്നതാണ് വിഡിയോയില്‍ ഉള്ളത്.

സിപിഎം സൈബര്‍ ഹാന്റിലുകളില്‍ ഈ വിഡിയോ വൈറലാണ്. എതിര്‍ക്കുന്നവര്‍ ട്രോള്‍ ആയും ഇതു പ്രചരിപ്പിക്കുന്നുണ്ട്. ചെറുപ്പം മുതലെ കഴിച്ച പാത്രം കഴുകിവയ്ക്കുക എന്നത് തന്റെ ശീലമാണെന്നും താന്‍ അത് ഇന്നും പാലിച്ച് വരുന്നുവെന്നും എം എ ബേബി പറഞ്ഞു.

എം എ ബേബിയുടെ വിഡിയോയില്‍ പ്രചരിക്കുന്ന കുറിപ്പ്

ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം, സിപിഐഎം അഖിലേന്ത്യ സെക്രട്ടറി സഖാവ് എം എ ബേബി കുടുംബ സന്ദര്‍ശനത്തിന് ഭാഗമായികൊടുങ്ങല്ലൂരിലെ വിവിധ വീടുകളില്‍ സന്ദര്‍ശനം നടത്തിയ സഖാവ് ഉച്ചയ്ക്ക് ഭക്ഷണത്തിനായി എത്തിയത് അഴീക്കോട് ആണ് . പ്ലേറ്റിലിട്ട ഭക്ഷണം ഒരു വറ്റു പോലും ബാക്കിയാക്കാതെ അദ്ദേഹം കഴിച്ചു. അതിനുശേഷം താന്‍ കഴിച്ച പ്ലേറ്റ് സ്വയം കഴുകി വൃത്തിയാക്കി ശീലങ്ങള്‍ മാറ്റാതെ സഖാവ് എല്ലാവര്‍ക്കും മാതൃകയായി.

M A Baby's recent home visit in Kodungallur has gained attention

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും