ഫോട്ടോ: ഫെയ്സ്ബുക്ക് 
Kerala

എം സുകുമാരൻ സ്മാരക സാഹിത്യ പുരസ്കാരം സുഭാഷ് ചന്ദ്രന്

പ്രഭാവര്‍മ, ആര്‍ പാര്‍വതിദേവി, പ്രൊഫ. വിഎന്‍ മുരളി, പ്രമോദ് പയ്യന്നൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എഴുത്തുകാരന്‍ എം സുകുമാരന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്രന്. സമുദ്രശില എന്ന നോവലിനാണ് പുരസ്‌കാരം. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. 

പ്രഭാവര്‍മ, ആര്‍ പാര്‍വതിദേവി, പ്രൊഫ. വിഎന്‍ മുരളി, പ്രമോദ് പയ്യന്നൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. സെപ്റ്റംബര്‍ അവസാനം തിരുവനന്തപുരത്ത് വച്ച് അവാർഡ് സമ്മാനിക്കും.

ഏജീസ് ഓഫീസിലെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും സംഘടനകളായ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് അസോസിയേഷനും ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് പെന്‍ഷനേഴ്‌സ് അസോസിയേഷനും എം സുകുമാരന്റെ കുടുംബാംഗങ്ങളും ചേര്‍ന്ന് രൂപീകരിച്ച എം സുകുമാരന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും