രാഹുല്‍ മാങ്കൂട്ടത്തില്‍- എംടി രമേശ്‌ 
Kerala

'പാലക്കാട് തദ്ദേശ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്നത് രാഹുല്‍; അകത്തോ പുറത്തോ എന്നുപറയേണ്ടത് കോണ്‍ഗ്രസ്'

രാഹുലിന്റെ പേരില്‍ എഫ്‌ഐആര്‍ ഇട്ട് കേസ് എടുക്കാന്‍ തെളിവുള്ളപ്പോള്‍ സര്‍ക്കാര്‍ അതിന് തുനിയുന്നില്ല. കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള ബാന്ധവമാണിത് വ്യക്തമാക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിക്ക് അകത്തോ പുറത്തോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെത് ഇരട്ടത്താപ്പാണ്. പാലക്കാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ചുമതല നിയന്ത്രിക്കുന്നത് രാഹുല്‍ ആണ് എന്നാണ് അറിയാന്‍ കഴിയുന്നത്. പാര്‍ട്ടിയില്‍ ഇല്ലാത്ത ഒരാള്‍ എങ്ങനെ പ്രചാരണം നയിക്കുമെന്നും രാഹുല്‍ ചോദിച്ചു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി നേതാവ്.

രാഹുലിന്റെ പേരില്‍ എഫ്‌ഐആര്‍ ഇട്ട് കേസ് എടുക്കാന്‍ തെളിവുള്ളപ്പോള്‍ സര്‍ക്കാര്‍ അതിന് തുനിയുന്നില്ല. കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള ബാന്ധവമാണിത് വ്യക്തമാക്കുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. നേരത്തെയും ബിജെപി ഇതേ ആവശ്യം മുന്നോട്ടുവച്ചിരുന്നുവെന്നും രമേശ് പറഞ്ഞു.

M T Ramesh Against Rahul Mamkootathil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരാളെ ചവിട്ടിക്കൊന്നു, വാഹനങ്ങൾ കുത്തി മറിച്ചു, മണിക്കൂറുകളോളം നാട്ടുകാരെ 'വിറപ്പിച്ചു'; ഇടഞ്ഞ പാർത്ഥസാരഥിയെ മയക്കുവെടിവെച്ചു

പാമ്പ് കടി; തെറ്റായ പ്രാഥമിക ശുശ്രൂഷ ജീവൻ അപകടത്തിലാക്കും

മഴ കനക്കുന്നു, ഏഴു ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; ​ഗ്യാസ് വില വർധനവിൽ സുരേഷ് ​ഗോപി

പിഎൻജി ഉള്ളവർക്ക് എൽപിജി ഇല്ല, ഗ്യാസിനും വേണം ഇനി ഒടിപി; പുതിയ വ്യവസ്ഥകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍

SCROLL FOR NEXT