എംവി ഗോവിന്ദന്‍ , ഫയല്‍ ചിത്രം 
Kerala

'ഒരു സർക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേത്, എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്': എം വി ​ഗോവിന്ദൻ

ഒരു സർക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഒരു സർക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 
സർക്കാരിനും കോർപ്പറേഷനും ജനങ്ങൾക്കും വിഷയത്തിൽ ഉത്തരവാദിത്തമുണ്ട്. ആക്ഷേപങ്ങൾ പരിശോധിക്കുമെന്നും തദ്ദേശ വകുപ്പിനെതിരായ അന്വേഷണം ശരിയല്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. 

സർക്കാരിനും കോർപ്പറേഷനും ജനങ്ങൾക്കും വിഷയത്തിൽ ഉത്തരവാദിത്തമുണ്ട്. ഒരു സർക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേത്. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൃത്യമായ നടപടികളുണ്ടാകും. കൊല്ലം മാതൃകയിൽ മാലിന്യ സംസ്കരണം നടത്തും. ആക്ഷേപങ്ങൾ പരിശോധിക്കും. മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയതാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

കരാർ കമ്പനിക്ക് പണം കൊടുത്തതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ശരിയല്ലെന്നും തദ്ദേശവകുപ്പ് കൃത്യമായി പരിശോധിച്ചാണ് പണം നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു. താൻ മന്ത്രിയായിരിക്കുമ്പോഴും മേയറെയും കരാറുകാരെയും വിളിച്ച് റിവ്യു നടത്തിയിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് സർക്കാരിനും ജനങ്ങൾക്കും നഗരസഭയ്ക്കും എല്ലാം ഉത്തരവാദിത്തമുണ്ട്. നല്ല ജാഗ്രതയുള്ള പണി സർക്കാർ ചെയ്യുന്നുണ്ടെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

ഒരു ദിവസം കയ്യിൽ ഉണ്ടോ? എങ്കിൽ ഈ രാജ്യം കണ്ടുതീർക്കാം

പോറ്റിയെ കേറ്റിയേ ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; 'ബിജെപിയും പ്രചാരണത്തിന് ഉപയോഗിച്ചു'

1.60 ലക്ഷം രൂപ; സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് ട്രംപ്

അധികാരത്തില്‍ ഇരുന്ന് ഞെളിയരുത്, ആര്യ രാജേന്ദ്രന് അഹങ്കാരവും ധാര്‍ഷ്ട്യവും; വിമര്‍ശിച്ച് വെള്ളാപ്പള്ളി

SCROLL FOR NEXT