M V Jayarajan 
Kerala

'മമ്മൂട്ടിക്കെതിരെ കേസ് കൊടുത്തയാളാണ്, കൂരിരുട്ടില്‍ പൂച്ചയെ തപ്പുകയാണ്'

രാജേഷിനെതിരെ ഷെര്‍ഷാദ് പരാതി കൊടുക്കുന്നു, ഭാര്യ ഷെര്‍ഷാദിനെതിരെ പരാതി കൊടുക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും കേസ് കൊടുക്കുന്നു. വിഷയം ഒരു പാര്‍ട്ടി പ്രശ്‌നമല്ല, രണ്ടാളുകള്‍ തമ്മിലുള്ള തര്‍ക്കം മാത്രമാണെന്നും ജയരാജന്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സിപിഎമ്മിനെ കുരുക്കിലാക്കിയ കത്ത് വിവാദം പാര്‍ട്ടി പ്രശ്‌നമല്ലെന്നും രണ്ടാളുകള്‍ തമ്മിലുള്ള തര്‍ക്കം മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്‍. രാജേഷിനെതിരെ ഷെര്‍ഷാദ് പരാതി കൊടുക്കുന്നു, ഭാര്യ ഷെര്‍ഷാദിനെതിരെ പരാതി കൊടുക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും കേസ് കൊടുക്കുന്നു. വിഷയം ഒരു പാര്‍ട്ടി പ്രശ്‌നമല്ല, രണ്ടാളുകള്‍ തമ്മിലുള്ള തര്‍ക്കം മാത്രമാണെന്നും ജയരാജന്‍ പറഞ്ഞു.

ആദ്യം വേണ്ടത് ആ സ്ത്രീക്ക് ജീവനാശം നല്‍കുകയാണ്. മാധ്യമങ്ങള്‍ കൂരിരുട്ടില്‍ പൂച്ചയെ തപ്പുകയാണ്. ഷെര്‍ഷാദിന്റെ ആരോപണങ്ങളില്‍ ഒരു സിപിഎം നേതാവിനും പങ്കില്ല. പച്ചക്കള്ളങ്ങള്‍ക്ക് അല്‍പായുസ് മാത്രം.

ലോകകേരള സഭയില്‍ ഒരുപാട് പേര്‍ വന്നിട്ടുണ്ട്. ഷെര്‍ഷാദിന്റെ ഭാര്യ കൊടുത്ത പരാതി ആദ്യം പരിശോധിക്കണം. നടന്‍ മമ്മൂട്ടിക്കെതിരെ വരെ പരാതി കൊടുത്തയാളാണ് ഷെര്‍ഷാദെന്നും ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

CPM state secretariat member M V Jayarajan says the letter controversy that has embroiled the CPM is not a party issue but just a dispute between two people

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

SCROLL FOR NEXT