M A Baby, K Prakash Babu 
Kerala

'എല്ലാത്തിനും മൗനം മാത്രം', പിഎം ശ്രീ വിവാദത്തില്‍ എംഎ ബേബി നിസ്സഹായന്‍ : പ്രകാശ് ബാബു

തമിഴ്‌നാട് സര്‍ക്കാര്‍ പോയതുപോലെ എന്തുകൊണ്ട് നിയമപോരാട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല ?

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ഒപ്പിട്ടതില്‍ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ മൗനം വേദനിപ്പിച്ചെന്ന് സിപിഐ നേതാവ് കെ പ്രകാശ് ബാബു. പിഎം ശ്രീ വിവാദം ചര്‍ച്ച ചെയ്യാനായി ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാതെയാണ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയെ കാണാന്‍ പോയത്. സമയം തെറ്റിക്കണ്ട എന്നു കരുതിയാണ് ഭക്ഷണം പോലും ഒഴിവാക്കി കൂടിക്കാഴ്ചയ്ക്ക് ചെന്നത്. ഈ വിഷയത്തില്‍ സിപിഐയുടെ ആശങ്കയും പാര്‍ട്ടി നിലപാടും അറിയിച്ചുവെന്ന് പ്രകാശ് ബാബു പറഞ്ഞു.

ഈ നിലപാട് സിപിഎം-സിപിഐ പാര്‍ട്ടികളുടെ ഒരുമിച്ചുള്ള നിലപാടു കൂടിയാണ്. ആ നിലപാടിലെ മാറ്റം സംബന്ധിച്ച് എം എ ബേബിയെ ധരിപ്പിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ പോയതുപോലെ എന്തുകൊണ്ട് നിയമപോരാട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നും ചോദിച്ചു. കേരളത്തിലെ പാര്‍ട്ടിയോടും സംസ്ഥാന സര്‍ക്കാരിനോടും, പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട നടപടി പുനഃപരിശോധിക്കാന്‍ കഴിയുമോ?, ഇതേപ്പറ്റി ആലോചിക്കുമോ എന്നെല്ലാം ചോദിച്ചിരുന്നു.

എന്നാല്‍ എല്ലാത്തിനും മൗനമായിരുന്നു എംഎ ബേബിയുടെ മറുപടി. ആ പ്രതികരണം തന്നെ വളരെയേറെ വേദനിപ്പിച്ചുവെന്ന് സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം കെ പ്രകാശ് ബാബു പറഞ്ഞു. വളരെയേറെ കഴിവുള്ള, നല്ലതുപോലെ ഇടപെടാന്‍ അറിയാവുന്ന എംഎ ബേബി ഈ വിഷയത്തില്‍ നിസഹായത പ്രകടിപ്പിക്കുകയാണ് ചെയ്തത്. അതെന്തുകൊണ്ടാണെന്ന് അറിയില്ല. അതില്‍ വളരെ വിഷമമുണ്ടെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.

CPI leader K Prakash Babu said that CPM General Secretary MA Baby's silence on the Kerala government's signing of the PM Sree scheme hurt him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT