എംഎ ഷഹനാസ് 
Kerala

'ഞാനും കുടുംബവും ആത്മഹത്യയുടെ വക്കില്‍, ഈ ട്രോമ താങ്ങാനാവുന്നില്ല'; സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഷഹനാസ്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞതിന് പിന്നാലെ നിബു വര്‍ഗീസ് എന്നയാള്‍ സൈബര്‍ ഇടങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തനിക്കെതിരെ മോശമായ ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചു വരികയാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി എഴുത്തുകാരിയും സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറിയുമായ എംഎ ഷഹനാസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞതിന് പിന്നാലെ നിബു വര്‍ഗീസ് എന്നയാള്‍ സൈബര്‍ ഇടങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തനിക്കെതിരെ മോശമായ ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചു വരികയാണ്. ഇതുമൂലം ഞാനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ഈ ട്രോമ തനിക്ക് താങ്ങാന്‍ ആകാവുന്നതില്‍ അപ്പുറമാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. രാഹുലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായിയാണ് നിബു വര്‍ഗീസ് എന്നും ഷഹനാസ് പറയുന്നു. മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ചയാളുടെ പ്രൊഫൈല്‍ ലിങ്കും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ മേല്‍ നടപടികള്‍ ഉണ്ടാകണമെന്നും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഓഫീസില്‍ എത്തിയാണ് പരാതി നല്‍കിയത്.

MA Shahanas files complaint with Chief Minister over cyber attack

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലബനനിലും വെടിനിര്‍ത്തണം, മരവിപ്പിച്ച ആസ്തികള്‍ വിട്ടുകിട്ടണം'; നിബന്ധനകളുമായി ഇറാന്‍; ചര്‍ച്ച പരാജയപ്പെട്ടാല്‍ ആക്രമണം കടുപ്പിക്കുമെന്ന് ട്രംപ്

ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി രജത് പടിദാര്‍; രാജസ്ഥാന് ജയിക്കാന്‍ വേണ്ടത് 210

കടന്നൽ കുത്തേറ്റ സ്ത്രീക്ക് രക്ഷകനായി കെഎസ്ആർടിസി ഡ്രൈവർ

ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി; പകരം സംവിധാനം കൊണ്ടുവരും; നടപടി യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍

'മാധ്യമങ്ങളെ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുന്നു. കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗം'; വി കുഞ്ഞികൃഷ്ണനെതിരെ പരാതി

SCROLL FOR NEXT