madras high court 
Kerala

'ശബരിമല കേരളത്തില്‍, അധികാരം കേരള ഹൈക്കോടതിക്ക്'; ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന ട്രാന്‍സ്‌ജെന്‍ഡറുടെ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

ശബരിമലയില്‍ തടസ്സം കൂടാതെ ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ചെന്നൈ: ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി തളളി. തമിഴ്നാട് ട്രാന്‍സ്ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗവും 'സെല്‍ഫ് കോണ്‍ഫിഡന്‍സ് ട്രാന്‍സ്ജെന്‍ഡേഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റി'ന്റെ സ്ഥാപക-ഡയറക്ടറുമായ അനുശ്രീയാണ് ഹര്‍ജിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

ശബരിമലയില്‍ തടസ്സം കൂടാതെ ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, ഇത് ഹര്‍ജിക്കാരിയെ വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേയെന്നും, ഇതെങ്ങനെ പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് എസ് എ ധര്‍മ്മാധികാരി, ജസ്റ്റിസ് ജി അരുള്‍ മുരുഗന്‍ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

'ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ്. അതുകൊണ്ടുതന്നെ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലുള്ളതാണ്. ഈ ഹര്‍ജി എങ്ങനെ മദ്രാസ് ഹൈക്കോടതി പരിഗണിക്കും'. കോടതി ചോദിച്ചു. ആവശ്യമെങ്കില്‍ ഹര്‍ജിക്കാരിക്ക് കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാവുന്നതാണ്. സമാനമായ മറ്റൊരു ഹര്‍ജി നിലവില്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

2022 മുതല്‍ എല്ലാ വര്‍ഷവും താന്‍ ശബരിമല ദര്‍ശനത്തിന് എത്താറുണ്ടെന്ന് അനുശ്രീ ഹര്‍ജിയില്‍ പറയുന്നു. മുന്‍വര്‍ഷങ്ങളില്‍ രേഖകള്‍ പരിശോധിച്ച് ദര്‍ശനം അനുവദിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്ത് വച്ച് പ്രവേശനം നിഷേധിച്ചതായി ഹരജിയില്‍ പറയുന്നു. അതേസമയം കേസിലെ എതിര്‍ കക്ഷികളെല്ലാം കേരളത്തില്‍ നിന്നുള്ളവരാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. ഹര്‍ജി നിരസിക്കുന്നതായും വ്യക്തമാക്കി.

Madras High Court dismisses transgender's plea seeking permission for Sabarimala pilgrimage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യക്ക് മേല്‍ വീണ്ടും തീരുവയുമായി ട്രംപ്; അധിക തീരുവ 25 ശതമാനം, 14 രാജ്യങ്ങള്‍ക്ക് പുതുക്കിയ നിരക്ക്

ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി മൂന്നു ടെസ്റ്റുകള്‍ പാസാകണം; ഡിസംബര്‍ മുതല്‍ മാറ്റം

എന്തുകൊണ്ട് സുപ്രീംകോടതി ഉത്തരവ് പ്രകാരം കല്‍ത്തൂണില്‍ ദീപം തെളിച്ചില്ല?; വിജയ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

'ആരും വേദനിപ്പിക്കില്ല, ഉമ്മന്‍ചാണ്ടി എല്ലാമെല്ലാം, ദുഃഖം അടക്കിയൊതുക്കി വെച്ചിരിക്കുന്നു'

ഒഴുക്കിൽപ്പെട്ട പോത്തു കുട്ടിയെ രക്ഷിക്കാൻ ശ്രമം: മുൻ പഞ്ചായത്ത് അംഗം മുങ്ങിമരിച്ചു