പ്രതി മുഹമ്മദ് വീഡിയോ സ്ക്രീന്‍ഷോട്ട്
Kerala

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പീഡിപ്പിച്ചു, മദ്രസ അധ്യാപകന് 29 വര്‍ഷം തടവ്

ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന് 29 വര്‍ഷം തടവ് ശിക്ഷ. രണ്ടരലക്ഷം പിഴയും വിധിച്ചു. അരൂക്കുറ്റി വടുതല ചക്കാലനികര്‍ത്ത വീട്ടില്‍ മുഹമ്മദിനെ(58) ശിക്ഷിച്ചത്.

ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ചന്തിരൂരിലുള്ള മദ്രസയില്‍ അധ്യാപകനായി ജോലി നോക്കിയിരുന്ന പ്രതി 2022 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള വിവിധ ദിവസങ്ങളില്‍ മദ്രസയിലെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദ്യാര്‍ഥി ആയിരുന്ന പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തിയത്.

12 വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ ഒന്നില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതിന് ആറു വര്‍ഷം വീതം 24 വര്‍ഷം തടവും രണ്ടു ലക്ഷം പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിനു അഞ്ചു വര്‍ഷം തടവും 50,000 പിഴയും അടക്കമാണ് ശിക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT