Seema Vineeth facebokk
Kerala

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ബിജെപിയില്‍; ഒപ്പം 15ഓളം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സും

സീമ വിനീതിന് പുറമേ ഭരതനാട്യം കലാകാരി അദ്രിജയും ബിജെപിയില്‍ ചേര്‍ന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഷാള്‍ അണിയിച്ച് സീമ വിനീതിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സീമ വിനീതിന് പുറമേ ഭരതനാട്യം കലാകാരി അദ്രിജയും ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരായ പതിനഞ്ചോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു.

ബിജെപിയിലേയ്ക്ക് എത്തിയവര്‍ക്ക് അംഗത്വം നല്‍കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കോണ്‍ഗ്രസിനെയും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. ഇറാന്റെ ആക്രമണത്തില്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസും ഒരക്ഷരം പറഞ്ഞില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പാണ്. സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും പ്രീണന രാഷ്ട്രീയമാണ്. ഇരു കൂട്ടരും എല്ലാത്തിലും പ്രീണനം കൊണ്ടുവരികയാണ്. ഈ നിലപാട് തെറ്റാണ്. എവിടെയാണെങ്കിലും ഇന്ത്യക്കാരെ രക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സിപിഎമ്മും കോണ്‍ഗ്രസും അവസരവാദ രാഷ്രീയമാണ് വെച്ചുപുലര്‍ത്തുന്നത്. ഇരു കൂട്ടര്‍ക്കും രാഷ്ട്രീയ അന്ധതയാണ്. ഇറാനെന്നും ഗാസയെന്നും പറഞ്ഞു നടക്കുന്നവരെയാണോ ആവശ്യം. നൈജീരിയയിലെ ക്രിസ്ത്യാനികളെ ഇസ്ലാമിക തീവ്രവാദികള്‍ കൊന്നു. താന്‍ സ്‌കോര്‍ ചെയ്യാനാഗ്രഹിക്കുന്നത് രാഷ്ട്രീയ പോയിന്റല്ല. പ്രീണന രാഷ്ട്രീയം ആവശ്യമില്ല. പ്രശ്നങ്ങള്‍ നേരിടുന്നവരെ സഹായിക്കാന്‍ ആത്മാര്‍ത്ഥത ഉണ്ടാവണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Makeup artist Seema Vineeth has joined the Bharatiya Janata Party in Kerala. Her induction marks her entry into active politics

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാക്കയ്ക്ക് പറക്കാനാവില്ലെന്ന് പറഞ്ഞു, ബാഗും തൂക്കി വന്ന് പരിസ്ഥിതിക്കാര്‍ തടസം നില്‍ക്കുന്നു; വൈദ്യുതി പദ്ധതികള്‍ പലതും മുടക്കി'

ഒറ്റയടിക്ക് ഒരു പാക്കറ്റ് ചിപ്സ്! അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലാതാക്കും, പഠനം

വിരമിച്ചിട്ടും ഔദ്യോഗികമുദ്ര പതിപ്പിച്ച കാറില്‍ യാത്ര: ടോമിന്‍ തച്ചങ്കരിക്ക് 250 രൂപ പിഴ

തണ്ണിമത്തന്റെ ​ഗുണനിലവാരം പരിശോധിക്കാം

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ 'സിസ്റ്റത്തിന്' പുറത്ത്

SCROLL FOR NEXT