ടെലിവിഷൻ ദൃശ്യം 
Kerala

'വിവാഹത്തിന് താല്പര്യമില്ലെന്ന് അറിയിച്ചു; വേറെ ആളെ വിളിക്കുന്നുവെന്ന് പറഞ്ഞ് വഴക്ക്; കത്തിയെടുത്തു കുത്തി'; യുവതിയുടെ മൊഴി പുറത്ത്

മൂന്നാറില്‍നിന്നു ബെംഗളൂരുവിലേക്കു പോകുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലാണ് സംഭവമുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തന്നെ ആക്രമിച്ച സനിലുമായി വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നതാണെന്ന് മലപ്പുറത്ത് ബസില്‍ വെച്ച് കുത്തേറ്റ യുവതി പറഞ്ഞു. യുവാവിനെ ഭയന്ന് ഇയാള്‍ അറിയാതെയാണ് താന്‍ അങ്കമാലിയില്‍ നിന്നും ബസില്‍ കയറിയത്. ഇടയ്ക്ക് ഏതോ സ്‌റ്റോപ്പില്‍ നിന്നാണ് അയാള്‍ കയറിയതെന്നും കുത്തേറ്റ ഗൂഡല്ലൂര്‍ സ്വദേശിനിയായ യുവതി പറഞ്ഞു. 

 താനിരുന്ന സീറ്റിലിരുന്ന അയാള്‍ കുറേ ഭീഷണിപ്പെടുത്തി. ബാഗില്‍ നിന്നും കത്തിയെടുത്തു കുത്തുകയായിരുന്നു. അയാള്‍ അത്തരത്തില്‍ ആക്രമിക്കുമെന്ന് കരുതിയില്ലെന്നും യുവതി പറഞ്ഞു. താന്‍ നേരത്തെ വിവാഹം കഴിച്ചതാണ്. തനിക്ക് ഒരു കുട്ടിയുണ്ട്. ഭര്‍ത്താവ് മരിച്ചുപോയി. സനിലിന് തന്നെ ഇഷ്ടമായിരുന്നു.

എന്നാല്‍ വീട്ടുകാര്‍ക്ക് ഇഷ്ടമല്ലാത്തതിനാല്‍ താന്‍ ഒഴിവായി. എന്നാല്‍ എന്നെ ഇഷ്ടമില്ല എന്നു പറഞ്ഞ നിനക്ക് വേറെ ആളുമായി ഇഷ്ടമുണ്ടെന്നും, അയാളെ വിളിക്കുന്നുണ്ടെന്നും സനില്‍ പറഞ്ഞു. സനില്‍ വേറെ കല്യാണം കഴിച്ചതാണെന്നും കുട്ടിയുണ്ടെന്നും, മാനന്തവാടിയിലാണ് അയാളുടെ ഭാര്യയുടെ വീടെന്നും യുവതി പറഞ്ഞു. 

മൂന്നാറില്‍നിന്നു ബെംഗളൂരുവിലേക്കു പോകുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലാണ് സംഭവമുണ്ടായത്.യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം സനില്‍ സ്വന്തം കഴുത്ത് മുറിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള വയനാട് സ്വദേശി സനില്‍ (25) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയും ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT