ലോറി അപകടം നടന്ന സ്ഥലത്തുനിന്നുള്ള ടെലിവിഷന്‍ ദൃശ്യം 
Kerala

മലപ്പുറത്ത് ബൈക്കിനും കാറിനും മുകളിലേക്ക് ലോറി മറിഞ്ഞു; രണ്ടുപേര്‍ അടിയില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം

കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഭാരം കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ട് മുണ്ടുപറമ്പ് വളവില്‍വച്ച് മറിഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍ ലോറി കാറിനും ബൈക്കിനും മീതെ മറിഞ്ഞ് അപകടം. രണ്ടുപേര്‍ അടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഭാരം കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ട് മുണ്ടുപറമ്പ് വളവില്‍വച്ച് മറിഞ്ഞത്. ലോറി ബൈക്കിനും കാറിനും മീതെയ്ക്കാണ് മറിഞ്ഞത്. ബൈക്കില്‍ ചാരിനിന്നയാളും കാറില്‍ ഉണ്ടായിരുന്ന ആളുമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ആംബുലന്‍സ് ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

SCROLL FOR NEXT