പി.എം. തഫ്‌സീര്‍ ദര്‍വേഷ്  
Kerala

പാളയത്തെ പെട്രോള്‍ പമ്പില്‍ നിന്ന് പണം കവര്‍ന്ന് ഓട്ടോയില്‍ കടന്നു, മലപ്പുറം സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാളയം പെട്രോള്‍ പമ്പില്‍ നിന്ന് പണം കവര്‍ന്ന് ഓട്ടോയില്‍ കടന്ന പ്രതി കൊച്ചിയില്‍ അറസ്റ്റില്‍. കുപ്രസിദ്ധ മോഷ്ടാവ് മലപ്പുറം പൊന്നാനി കടവനാട് പുതുമാളിയേക്കല്‍ വീട്ടില്‍ പി.എം. തഫ്‌സീര്‍ ദര്‍വേഷ് (30) ആണ് പിടിയിലായത്. ചെറുതും വലുതുമായ 60ഓളം മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍.

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരത്തെ ലോഡ്ജില്‍ നിന്നാണ് ഇയളെ കൊച്ചി സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത്.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു ഇയാള്‍ പാളയം പള്ളിക്ക് സമീപമുള്ള പമ്പിലെ ഓഫീസ് മുറിയും ലോക്കറും കുത്തിത്തുറന്ന് പണം കവര്‍ന്നത്. തലേന്ന് രാത്രിയില്‍ പമ്പ് അടച്ചതിന് ശേഷം ജീവനക്കാര്‍ ആരും സ്ഥലത്തില്ലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തെ കളക്ഷന്‍ തുകയായ 1.80 ലക്ഷം രൂപയാണ് കവര്‍ന്നത്. ഇയാള്‍ നടന്നുവരുന്നതും ഓഫീസില്‍ കയറുന്നതുമെല്ലാം സി സി ടി വി യില്‍ പതിഞ്ഞിരുന്നു.

സിസി ടിവി കാമറ ദൃശ്യങ്ങളില്‍ തഫ്‌സീറിനെ തിരിച്ചറിഞ്ഞ മ്യൂസിയം പൊലീസ് ഇയാളുടെ ഫോണ്‍ ട്രാക്ക് ചെയ്തപ്പോള്‍ എറണാകുളത്തുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. മറ്റൊരു കേസില്‍ അന്വേഷണം നടത്തിയിരുന്ന എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇന്നലെ രാവിലെ ഇയാളെ പിടികൂടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് രാഷ്ട്രീയ നോട്ടു നിരോധനം'; ഡീലിമിറ്റേഷനെ വിമര്‍ശിച്ച് തരൂര്‍, 'മണ്ഡല പുനര്‍ നിര്‍ണയം നീട്ടിവെക്കണം'

ഒറ്റമാസം കൊണ്ട് മുടി തഴച്ചു വളരും, ഒരു 'ഹെൽത്തി ലഡു' റെസിപ്പി നോക്കിയാലോ?

'ഞാന്‍ എന്താ തീവ്രവാദിയാണോ?' പവന്‍ ഖേര കോടതിയോട്; ഇടക്കാല സംരക്ഷണം നല്‍കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

'എ​ഴു​ത്ത​ച്ഛ​ൻ ജീ​വി​ച്ചി​രു​ന്നി​ട്ടി​ല്ല, എ​ഴു​തി​യ ഒ​രു ഓ​ല​ക്ക​ഷ​ണം കാ​ണി​ക്കാ​നു​ണ്ടോ​?; ഭാഷാ സൃഷ്ടാക്കള്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍'; വിവാദം

മൊബൈൽ ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം

SCROLL FOR NEXT